ആദ്യ പ്രീസീസൺ മത്സരത്തിൽപരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ആദ്യ പ്രി-സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. തായ് ക്ലബ്ബായ പട്ടായ യുണൈറ്റഡ്നോടാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. പട്ടാന സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ 2-1 നാണ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ പട്ടായ യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ പട്ടായ യുണൈറ്റഡ് ആദ്യ ഗോൾ നേടി.

തുടർന്ന് 1-0 ത്തിന് ആദ്യ പകുതി അവസാനിക്കുകയും, രണ്ടാം പകുതിയിൽ പട്ടായ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കിയെങ്കിലും, പരാജയത്തെ തടുക്കാൻ ആയില്ല. ഇതോടെ, 2024-25 പ്രീ സീസൺ പരാജയത്തോടെ ആരംഭിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.

മഞ്ഞപ്പടക്ക് വേണ്ടി പുതിയ സൈനിംഗ് ആയ നോഹ സദൗയ് ഉൾപ്പെടെയുള്ള താരങ്ങൾ ഇറങ്ങിയിരുന്നു. മിലോസ് ഡ്രിൻസിക്, ഇഷാൻ പണ്ഡിത, കെപി രാഹുൽ, വിപിൻ മോഹൻ തുടങ്ങിയ താരങ്ങൾ എല്ലാവരും തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചു. എന്നാൽ, തായ് 2 ലീഗിൽ കളിക്കുന്ന പട്ടായ യുണൈറ്റഡ്നോട് പരാജയം വഴങ്ങാൻ ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി.