നോഹയുടെ ഗോളിൽ നോർത്ത് ഈസ്റ്റിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഐഎസ്എൽ 2024 -25 സീസണിലെ ആദ്യ എവേ മത്സരത്തിൽ സമനിലയുമായി കേരള ബ്ലാസ്റ്റേഴ്സ്. ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായുള്ള മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മൊറോക്കൻ താരം നോഹയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നാണ് നോർത്ത് ഈസ്റ്റ് ഗോൾ നേടിയത്.
കേരള ബ്ലാസ്റ്റേഴ്സ് താരം നോഹയുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ പിന്നീട് ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. മത്സരത്തിന്റെ 33 ആം മിനുട്ടിൽ നോർത്ത് ഈസ്റ്റ് താരം ഗില്ലെർമോ സുവർണ്ണാവസരം നഷ്ടമാക്കി.ജിതിൻ കൊടുത്താൽ പാസിൽ നിന്നും ഗില്ലെർമോയുടെ ഷോട്ട് സച്ചിൻ രക്ഷിച്ചു. 35 ആം മിനുട്ടിൽ ഗില്ലെർമോയുടെ പാസിൽ നിന്നുള്ള അജരെയുടെ ഷോട്ട് സച്ചിൻ രക്ഷപെടുത്തി.ആറ് വാര അകലെ നിന്ന് മായക്കണ്ണൻ മറ്റൊരു നല്ല അവസരം പാഴാക്കി.
Alaeddine’s magic strikes again! ⚡
— JioCinema (@JioCinema) September 29, 2024
️
With a stunning free-kick, Alaeddine Ajaraie shatters the deadlock & puts the Highlanders ahead! 🔝
Watch #NEUFCKBFC NOW on #JioCinema & #Sports18-3! 👈#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/5tSPcRnFUH
നോർത്ത് ഈസ്റ്റ് താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ആദ്യ പകുതിയിൽ നോഹ മാത്രമാണ് ബ്ലസ്റ്റെർസ് നിരയിൽ മികച്ച പ്രകടനം നടത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലേ രാഹുലിന്റെ ഗോൾ ശ്രമം ഉജ്വലമായ സേവിലൂടെ ഗുർമീത് രക്ഷപെടുത്തി. 58 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റ് ലീഡ് നേടി. ഗോൾ കീപ്പർ സച്ചിന്റെ പിഴവിലൂടെയാണ് ഗോൾ പിറന്നത്.
Only Noah Sadaoui can do this!!! 🤯🤯🤯
— JioCinema (@JioCinema) September 29, 2024
The scores are level, and the drama is heating up! 🔥 Don’t miss a moment 🙌🏻 watch #NEUFCKBFC LIVE now on #JioCinema and #Sports18-3! 👈#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball pic.twitter.com/yJZaCp4yQ3
അജറൈയുടെ ഫ്രീകിക്ക് സച്ചിൻ സുരേഷിന്റെ കാലുകൾക്കിടയിലൂടെ വലയിൽ കയറി.66 ആം മിനുട്ടിൽ നോഹ കേരള ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു. ബോക്സിന് പുറത്ത് നിന്ന് ഇടത് കാൽകൊണ്ടുള്ള ഒരു സ്ട്രൈക്കിലൂടെ നോഹ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ ഇരു ടീമുകളും ആക്രമണം ശക്തമാക്കി.81 ആം മിനുട്ടിൽ അഷീർ അക്തർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ നോർത്ത് ഈസ്റ്റ് പത്തു പേരായി ചുരുങ്ങി.