‘ഭാവിയിൽ ഇത് ആവർത്തിക്കില്ല’ : കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ കഴിവില്ലായ്മയെ വിമർശിച്ച് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. പഞ്ചാബ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. 85-ാം മിനിറ്റ് വരെ ഗോള്‍രഹിതമായിരുന്ന കളിയിൽ ഇഞ്ച്വറി ടൈമിലാണ് പഞ്ചാബ് രണ്ടു ഗോളുകൾ നേടി വിജയം നേടിയെടുത്തത്.പഞ്ചാബ്‌ എഫ്‌സിയ്‌ക്കായി പകരക്കാരന്‍ ലൂക്ക മയ്‌സെന്‍, ഫിലിപ് മിര്‍ലാക് എന്നിവര്‍ ഗോള്‍ നേടി.

സ്‌പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങി പരാജയപെട്ടതിനു കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്രെ തൻ്റെ ടീമിൻ്റെ പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സ്റ്റാഹ്രെ, സ്റ്റോപ്പേജ് ടൈമിൽ സമനില നേടിയതിന് ശേഷം സംയമനം പാലിക്കാൻ തൻ്റെ കളിക്കാരുടെ കഴിവില്ലായ്മയെ വിമർശിച്ചു, ഇത് പഞ്ചാബ് എഫ്‌സിക്ക് ഗോൾ നേടി വിജയിക്കാൻ അനുവദിച്ചു.”ഞാൻ പോസിറ്റീവാണ്, പക്ഷെ, ഇപ്പോൾ ഈ തോൽവി കൈകാര്യം ചെയ്യുന്നത് ശരിക്കും വേദനാജനകമാണ്. എന്നാൽ ഞങ്ങൾ തിരിച്ചുവരും, പക്ഷേ ഈ നിമിഷം കൈകാര്യം ചെയ്യുന്നത് ശരിക്കും വേദനാജനകമാണ്” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“ആദ്യ പത്ത് – പതിനഞ്ച് മിനുട്ടുകൾ എന്നെ സംബന്ധിച്ചിടത്തോളം ഇരു ടീമുകളും തുല്യമായിരുന്നു. ആദ്യ പകുതിയുടെ അവസാനത്തിലാണ് പഞ്ചാബ് കളിയുടെ പിടിമുറുക്കിയെന്ന് ഞാൻ കരുതുന്നു. അതുവരെ കളിക്കാരുടെ ആത്മവീര്യം കുറവായിരുന്നു. ഫൈനൽ തേർഡിലേക്ക് കൂർമയുള്ള പാസുകൾ നൽകാൻ സാധിക്കുന്ന താരങ്ങളുടെ അഭാവം ആദ്യ പകുതിയെ ബാധിച്ചതിനാലാണ് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാറ്റങ്ങൾക്ക് നിർബന്ധിതനായി.”രണ്ടാം പകുതിയിൽ പെനാൽറ്റി വഴങ്ങിയതോടെ തന്ത്രങ്ങളിൽ മാറ്റങ്ങൾ വരുത്തിയെന്നും, തുടർന്ന് നടത്തിയ ആക്രമണത്തിലാണ് സമനില ഗോൾ ലഭിച്ചതെന്നും സൂചിപ്പിച്ച സ്റ്റാറെ തുടർന്ന്, വിജയം തേടി നടത്തിയ നീക്കങ്ങൾക്കിടയിലാണ് രണ്ടാമത്തെ ഗോൾ വഴങ്ങേണ്ടി വന്നതെന്നും, ഇത്തരം സാഹചര്യങ്ങളിൽ സാധാരണമായ ഗോളുകൾ വഴങ്ങുന്നത് അസാധാരണമല്ലെന്നും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്നും പരിശീലകൻ പറഞ്ഞു.

“അവസാന നിമിഷങ്ങൾ ഞങ്ങൾ എങ്ങനെ കൈകാര്യം ചെയ്തുവെന്നതിൽ ഞാൻ ശരിക്കും നിരാശനാണ്.ലീഗിലെ മുൻനിര സ്ഥാനങ്ങൾക്കായി മത്സരിക്കാനാണ് ടീം ലക്ഷ്യമിടുന്നതെങ്കിൽ നിർണായക നിമിഷങ്ങളിൽ സംയമനം നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.85 മിനിറ്റ് വരെ ഗോൾ രഹിതമായി തുടർന്ന മത്സരത്തിൽ, പെനാൽറ്റി ഗോളിലൂടെ 86-ാം മിനിറ്റിൽ പഞ്ചാബ് മുന്നിൽ എത്തുകയായിരുന്നു. പഞ്ചാബ് ഫോർവേഡ് ലിയോൺ അഗസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ മുഹമ്മദ് സഹീഫ് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പഞ്ചാബ് ക്യാപ്റ്റൻ ലൂക്കാ മാച്ചിക് പിഴവ് വരുത്താതെ കൃത്യമായി വലയിൽ എത്തിച്ചു.

തുടർന്ന് 92-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഒരു നിമിഷം സന്തോഷത്തിൽ ആക്കിയെങ്കിലും, 95-ാം മിനിറ്റിൽ ഗോൾ ഫിലിപ് മിർസ്ലക് നേടിയ ഗോളിലൂടെ പഞ്ചാബ് വിജയം പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡർമാർ ഒരു നിമിഷം വരുത്തിയ അനാസ്ഥയാണ് പഞ്ചാബിന്റെ ഗോളിലേക്ക് വഴി ഒരുക്കിയത്.

Comments (0)
Add Comment