കരീം ബെൻസിമ ഹാട്രിക്കിന്റെ ബലത്തിൽ ജയവുമായി റയൽ മാഡ്രിഡ് : ബാഴ്സലോണ കിരീടത്തിലേക്ക് കുതിക്കുന്നു

ലാലിഗയിൽ സ്വന്തം തട്ടകത്തിൽ അൽമേരിയയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി റയൽ മാഡ്രിഡ്. സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു റയലിന്റെ വിജയം.ആദ്യ പകുതിയിൽ തന്നെ ഫ്രഞ്ച് സ്‌ട്രൈക്കർ ഹാട്രിക്ക് പൂർത്തിയാക്കുകയും ചെയ്തു.അഞ്ചാം മിനിറ്റിൽ വിനീഷ്യസിന്റെ ക്രോസിൽ നിന്ന് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ബെൻസെമ സ്‌കോറിംഗ് തുറന്നു.

12 മിനിറ്റിനുശേഷം റോഡ്രിഗോയുടെ പാസ്സിൽനിന്നും ബെൻസിമ രണ്ടാം ഗോൾ കൂട്ടിചേർത്തു. ഈ ഗോളോടെ ലാലിഗയുടെ ടോപ്‌സ്‌കോറർമാരുടെ പട്ടികയിൽ നാലാമനായ മെക്‌സിക്കൻ ഇതിഹാസം ഹ്യൂഗോ സാഞ്ചസിന്റെ 234 ഗോളുകൾ ബെൻസിമ മറികടക്കുകയും ചെയ്തു.42-ാം മിനിറ്റിൽ ലൂക്കാസ് വാസ്‌ക്വസ് ബോക്‌സിനുള്ളിൽ ഫൗൾ ചെയ്യപ്പെട്ടതിനെത്തുടർന്ന് പെനാൽറ്റിയിൽ നിന്ന് ബെൻസെമ തന്റെ മൂന്നാമത്തെ ഗോളും വലയിലെത്തിച്ചു.മൂന്ന് മിനിറ്റിന് ശേഷം ലാസാരോ അൽമേരിയക്കായി ഒരു ഗോൾ മടക്കി.

47 ആം മിനുട്ടിൽ റോഡ്രിഗോ റയലിന്റെ നാലാം ഗോളും നേടി.ലൂക്കാസ് റോബർട്ടോൺ 61 ആം മിനുട്ടിൽ സ്കോർ 4 -2 ആയി കുറക്കുകയും ചെയ്തു.റോഡ്രിഗോ, വിനീഷ്യസ് എന്നിവരെ ക്ലോസ് റേഞ്ചിൽ നിന്ന് അവസരം നഷ്ടപ്പെടുത്തുകയും ബെൻസെമയും അസെൻസിയയുടെയും ഷോട്ടുകൾ തവണ വീതം പോസ്റ്റിൽ ഇടിക്കുകയും ചെയ്തു.32 മത്സരങ്ങൾ പൂർത്തിയയായപ്പോൾ 68 പോയിന്റാണ് റയലിനുള്ളത്.

മറ്റൊരു മത്സരത്തിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി ബാഴ്സലോണ കിരീടത്തിലേക്ക് അടുക്കുകയാണ്. ലെവന്റോസ്ക്കി, ക്രിസ്റ്റൻസൺ, റാഫീഞ്ഞ എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്. ഒന്ന് റയൽ ബെറ്റിസ്‌ താരം നേടിയ സെൽഫ് ഗോളായിരുന്നു.33ആം മിനുട്ടിൽ ബെറ്റിസ്‌ താരം ഗോൺസാലസ് റെഡ് കാർഡ് കണ്ട് പുറത്തുപോയത് ബാഴ്സക്ക് അനുകൂലമാവുകയായിരുന്നു.

ജയത്തോടെ ആറ് കളികൾ മാത്രം ശേഷിക്കെ ബാഴ്സക്ക് 79 പോയിന്റായി.രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ ലീഡ് 11 പോയിന്റായി ഉയർത്തുകയും ചെയ്തു.ബെറ്റിസ് 49 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുന്നു.14-ാം മിനിറ്റിൽ റാഫിൻഹ നൽകിയ ക്രോസിൽ നിന്നും പോയിന്റ് ബ്ലാങ്ക് ഹെഡറിലൂടെ ക്രിസ്റ്റൻസണാണ് ബാഴ്‌സലോണയുടെ സ്‌കോറിംഗ് തുറന്നത്.ബെറ്റിസ് ഡിഫൻഡർ എഡ്ഗർ ഗോൺസാലസ് 12-ാം മിനിറ്റിൽ പരിക്കേറ്റ ലൂയിസ് ഫിലിപ്പെക്ക് പകരക്കാരനായി ഇറങ്ങിയെങ്കിലും 21 മിനിറ്റിന് ശേഷം രണ്ട് ടാക്ലിങ്ങുകൾക്ക് രണ്ട് മഞ്ഞക്കാർഡ് കണ്ടതിന് ശേഷം പുറത്തായത് ബാഴ്‌സയുടെ ജോലി എളുപ്പമാക്കി.

36, 39 മിനുട്ടുകളിൽ ലെവൻഡോവ്‌സ്‌കിയും റാഫിൻഹയും നേടിയ ഗോളുകളിൽ ബാഴ്സ ആധിപത്യം ഉറപ്പിച്ചു.ലാലിഗ ടോപ് സ്‌കോറർ ലെവൻഡോവ്‌സ്‌കി സീസണിലെ തന്റെ ഗോൾ നേട്ടം 19 ആയി ഉയർത്തി. 82 ആം മിനുട്ടിൽ അൻസു ഫാത്തിയുടെ ക്രോസ് ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഡിഫൻഡർ ഗ്വിഡോ റോഡ്രിഗസിന്റെ സെൽഫ് ഗോൾ സ്കോർ 4 -0 ആയി മാറി.15 കാരനായ വിങ്ങർ ലാമിൻ യമൽ പകരക്കാരനായി ഇറങ്ങിയതോടെ ബാഴ്‌സയുടെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി മാറി.