അത്‌ലറ്റിക്കൊ മാഡ്രിഡിന്റെ റെക്കോർഡ് ട്രാൻസ്ഫർ താരമായിരുന്നു പോർച്ചുഗലിന്റെ ഏറെ പ്രതീക്ഷയുള്ള യുവതാരം ജോവോ ഫിലിക്സ്, നിലവിൽ ചെൽസിയിലേക്ക് ലോണിൽ പോയ താരം തന്റെ ഏറ്റവും മികച്ച 11 പേരടങ്ങിയ സ്ക്വാഡിനെ കണ്ടെത്തിയിരിക്കുന്നു.
പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി നിലവിൽ പരിതാപകരമായ അവസ്ഥയിലൂടെ മുന്നോട്ടു പോയിക്കൊണ്ടിരിക്കെ കഴിഞ്ഞ ദിവസമാണ് പോർച്ചുഗൽ യുവതാരം അത്‌ലറ്റികോ മാഡ്രിഡിൽ നിന്നും ചെൽസിയിൽ ചേർന്നത്, ആറുമാസത്തെ ലോൺ അടിസ്ഥാനത്തിലാണ് ഫെലിക്സ് ചെൽസിയിൽ ചേർന്നത്, ചെൽസി ക്ലബ്ബിൽ ചേർന്നശേഷം വെറും 30 മണിക്കൂറിന് ശേഷമുള്ള ആദ്യ മത്സരത്തിൽ തന്നെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിരുന്നു, എന്നാൽ താരവും ചെൽസിയും ആഗ്രഹിച്ച പോലെ ഒരു തുടക്കം നൽകാൻ കഴിഞ്ഞില്ല, ആദ്യ മത്സരത്തിൽ തന്നെ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയത് ആരാധകരെയും താരത്തെയും ഒരുപോലെ ഞെട്ടിച്ചു കളഞ്ഞു.
ജോവോ ഫെലിക്സ് തന്റെ ഓൾ ടൈം ഇലവനിൽ പോർച്ചുഗലിൽ നിന്നും ഒരാൾക്ക് മാത്രമാണ് ഇടം നൽകിയുള്ളു എന്നത് ശ്രദ്ധേയമായ കാര്യമാണ്, എന്നാൽ ബ്രസീലിന്റെ അഞ്ച് താരങ്ങളെയാണ് താരം തന്റെ ഇഷ്ട ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യാനോ റൊണാൾഡോ മാത്രമാണ് പോർച്ചുഗലിൽ നിന്നും തിരഞ്ഞെടുത്തിട്ടുള്ളൂ, എന്നാൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് തന്റെ സ്വപ്ന ടീമിൽ അവസരമുണ്ട്.
ബ്രസീലിൽ നിന്നും 5 താരങ്ങളെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, നിലവിൽ ഫുട്ബോളിൽ നിന്നും വിരമിച്ച കക്ക, റൊണാൾഡീഞ്ഞോ എന്നിവർക്കും താരം തന്റെ സ്വപ്ന ടീമിൽ അവസരം നൽകിയിട്ടുണ്ട്, ഗോൾകീപ്പറായി നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെയിൻ താരം ഡിഹിയയാണ്, മുന്നേറ്റത്തിൽ റൊണാൾഡോക്കൊപ്പം മെസ്സിയെയും ഉൾപ്പെടുത്തി. മധ്യനിരയിൽ സാവി, ഇനിയേസ്റ്റ എന്നിവരെ ഉൾപ്പെടുത്തിയപ്പോൾ ബ്രസീലിന്റെ പിഎസ്ജി സൂപ്പർതാരം നെയ്മറിനും ഇടം നേടാനായി. പ്രതിരോധത്തിൽ ഇടത് വലത് ഭാഗങ്ങളിലായി ബ്രസീൽ ഇതിഹാസങ്ങളായ മാർസെലോ, ഡാനി ആൽവേസ് എന്നിവരെയും താരം തന്റെ സ്വപ്ന ടീമിൽ അണിനിരത്തുന്നുണ്ട്. പ്രതിരോധത്തിലാവട്ടെ നെതർലാൻഡ്സിന്റെ ലിവർപൂൾ താരം വാൻ ഡെയ്ക് ഇടം നേടി.
ചെൽസിക്കൊപ്പം ആദ്യം മത്സരത്തിൽ ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ ഈ മാസം താരത്തിന് ഇനി ക്ലബ്ബിനൊപ്പം കളിക്കാൻ കഴിയില്ല, നിലവിലെ ചെൽസിയിലെ പല സൂപ്പർതാരങ്ങൾക്കും പരിക്ക് ആയതുകൊണ്ടാണ് പെട്ടെന്ന് താരത്തെലറ്റികോണിൽ എത്തിച്ചതും ഉടനെ തന്നെ കളിപ്പിക്കാൻ നിർബന്ധിതരായതും, എന്നാൽ ആദ്യ മത്സരത്തിൽ തന്നെ താരം നിരാശപ്പെടുത്തുകയായിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫുൾ ഹാമിനോട് തോൽക്കുകയും ചെയ്തു,ഇതോടെ 18 മത്സരങ്ങളിൽ നിന്നും 25 പോയിന്റ്കളുമായി പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ഗ്രഹാം പോർട്ടറുടെ ചെൽസി.