ഖത്തറിൽ അർജന്റീനയും മെസ്സിയും കിരീടമുയർത്തിയിട്ട് ഇന്നേക്ക് ഒരു വർഷം |Lionel Messi |Argentina
അർജന്റീനയും ലയണൽ മെസിയും ഖത്തർ വേൾഡ് കപ്പ് ഉയർത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. 2022 ഡിസംബർ 18 നാണ് അര്‍ജന്റീന 36 വർഷത്തിന് ശേഷം വേൾഡ് കപ്പിൽ മുത്തമിട്ടത്. ലയണൽ മെസ്സിയുടെ മഹത്തായ കരിയറിൽ നേടാൻ സാധിക്കാതിരുന്ന ഒരു കിരീടമായിരുന്നു വേൾഡ് കപ്പ്.
ഫൈനലിൽ കരുത്തരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് അര്‍ജന്റീന ലോക കിരീടത്തിൽ മുത്തമിട്ടത്. ഫൈനലിൽ ഇരട്ട ഗോളുകൾ നേടിയ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അര്‍ജന്റീന ലോകകപ്പ് നേടിക്കൊടുത്തത്. ഇന്ജുറ്റി ടൈമിലെ അവസാന മിനുട്ടിലെ സാവും പെനാൽറ്റി ഷൂട്ട് ഔട്ടിൽ മിന്നുന്ന പ്രകടനവും നടത്തിയ ഗോൾ കീപ്പർ എമി മാർട്ടിനെസം അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഹാട്രിക്ക് നേടിയിട്ടും എംബപ്പേക്ക് ഫ്രാൻസിനെ തുടർച്ചയായ കിരീടം നേടിക്കൊടുക്കാൻ സാധിച്ചില്ല,
ഫൈനലിൽ 21 ആം മിനുട്ടിൽ മെസ്സിയുടെ പെനാൽറ്റിയിലൂടെ അര്‍ജന്റീന മുന്നിലെത്തി. 36 ആം മിനുട്ടിൽ മകല്ലിസ്റ്റർ നൽകിയ പാസിൽ നിന്നും ഡി മരിയ നേടിയ ഗോളിൽ അര്‍ജന്റീന ലീഡ് ഉയർത്തി. മത്സരം അര്‍ജന്റീന വിജയിക്കും എന്ന് തോന്നിക്കുന്ന നിമിഷത്തിൽ പെനാൽറ്റിയിൽ നിന്നും എംബപ്പേ ഫ്രാൻസിനായി ഒരു ഗോൾ മടക്കി.നിശ്ചിത സമയത്തിനു മുൻപായി തുറാമിന്റെ പാസിൽ നിന്നും എംബപ്പേ ഫ്രാൻസിന്റെ സമനില ഗോൾ നേടി.എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ മെസ്സിയുടെ ഗോളിലൂടെ അര്‍ജന്റീന മുന്നിലെത്തി.
🚨🔙On this day one year ago, Argentina won the World Cup! We witnessed a World Cup classic.
— CentreGoals. (@centregoals) December 18, 2023
Kylian Mbappe with a hattrick and Lionel Messi with a brace.
A final to remember.
Argentina won the game on penalties and Lionel Messi completed football. pic.twitter.com/oV3k4swGOb
എന്നാൽ 117 ആം മിനുട്ടിൽ എംബപ്പേ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ഫ്രാൻസ് സമനില പിടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തെ എമി മാർട്ടിനെസിന്റെ സേവ് മത്സരം പെൺലാട്ടി ഷൂട്ട് ഔട്ടിലേക്ക് കൊണ്ട് പോയി.. രണ്ട് അവസരങ്ങള്‍ പാഴാക്കിയ ഫ്രാന്‍സിനെതിരെ നാല് ഗോളുകള്‍ നേടി അര്‍ജന്റീന കിരീടം ഉറപ്പിച്ചു. ഷൂട്ട ഔട്ടിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടി അർജന്റീനയും മെസ്സിയും കിരീടം ഉയർത്തി.
“Montiel… Argentina, champions of the world. Again. At last. And the nation will tango all night long…”
— BD Albiceleste 🇧🇩💙🇦🇷 (@bd_albiceleste) December 17, 2023
Exactly a year ago, Leo Messi cemented his legacy 💙🫂pic.twitter.com/yDmgMTRmCd