കോൺകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദത്തിൽ ഇന്റർ മിയാമിക്ക് തോൽവി | Inter Miami

കോൺകാഫ് ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിലെ ആദ്യ പാദത്തിൽ ഇന്റർ മിയാമിക്ക് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ലോസ് ഏഞ്ചൽസ് എഫ്‌സി ഒരു ഗോളിനാണ് മയാമിയെ പരാജയപ്പെടുത്തിയത്.2025 സീസണിലെ എല്ലാ മത്സരങ്ങളിലും (9 മത്സരങ്ങൾ) ഇന്റർ മയാമിയുടെ ആദ്യ തോൽവിയാണിത്.

മെസ്സിക്ക് രണ്ട് ഫ്രീ-കിക്ക് അവസരങ്ങൾ ഒഴികെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. സുവാറസിനും മികവിലേക്ക് ഉയരനായി സാധിച്ചില്ല. ഇരു ടീമുകൾക്കും മുൻതൂക്കം നേടാൻ കഴിയാത്ത ഒരു വിഷമകരമായ ആദ്യ പകുതിക്ക് ശേഷം, ഇടവേളയ്ക്ക് ശേഷം ലോസ് ഏഞ്ചൽസ് അവരുടെ തീവ്രത വർദ്ധിപ്പിച്ചു, ഉടൻ തന്നെ സന്ദർശകർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി.54-ാം മിനിറ്റിൽ LAFC ഫുൾബാക്ക് റയാൻ ഹോളിംഗ്സ്ഹെഡ് ഒരു സുവർണ്ണാവസരം പാഴാക്കി.

രണ്ടാം പകുതിയിലാണ് ലോസ് ഏഞ്ചൽസ് ഗോൾ നേടിയത് നേടിയത്. നാഥാൻ ഓർഡാസ് ലോങ്ങ് റേഞ്ചിൽ നിന്നുള്ള മികച്ചൊരു ഷോട്ടിലൂടെ മയാമി വല ചലിപ്പിച്ചു.അവസാന പത്ത് മിനിറ്റിൽ ഇന്റർ മിയാമി ഒരു പ്രധാന സമനില ഗോൾ നേടാനുള്ള തീവ്രശ്രമത്തിൽ സജീവമായി തുടങ്ങി, പക്ഷേ ലക്‌ഷ്യം കാണാൻ സാധിച്ചില്ല.മഷെരാനോയും കൂട്ടരും റിട്ടേൺ ലെഗിൽ തിരിച്ചുവരാം എന്ന പ്രതീക്ഷയിലാണുള്ളത്.