7 പന്തുകൾ മാത്രം നേരിട്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി ഗ്ലെന്‍ ഫിലിപ്പ്സ്

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ അവരുടെ ഹോം ആരാധകർക്ക് മുന്നിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കൈകളിൽ നിന്നും നാല് വിക്കറ്റിന്ററെ തോൽവി രാജസ്ഥാൻ റോയൽസിന് ഹൃദയഭേദകമായിരുന്നു. ബാറ്റമർമാരെല്ലാം മികച്ച പ്രകടനം നടത്തിയപ്പോൾ സ്കോർ ബോർഡിൽ കൂറ്റൻ സ്കോർ പടുത്തുയർത്താൻ സഞ്ജുവിനും സംഘത്തിനും സാധിച്ചു.

എന്നാൽ അവസാന ബോൾ വരെ നേട നാടകീയ പോരാട്ടത്തിനൊടുവിൽ സൺ റൈസേഴ്‌സ് ജയം നേടിയെടുക്കുകയായിരുന്നു.ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത റോയൽസ് 214/3 എന്ന സ്‌കോറാണ് നേടിയത് — ജയ്പൂരിലെ ഏറ്റവും ഉയർന്ന ഐപിഎൽ സ്‌കോർ. അത് തന്നെ ആതിഥേയ ടീമിന് സുഖപ്രദമായ വിജയം നേടാനുള്ള സ്കോർ ആയിരിക്കും എന്ന് എല്ലാവരും കരുതി. പക്ഷെ ടി20 ക്രിക്കറ്റിന്റെ പ്രവചനാതീതമായ സ്വഭാവം ഹൈദരാബാദിന് വിജയം നേടിക്കൊടുത്തു. ഇന്നലത്തെ മത്സരത്തിൽ അവസാന മൂന്ന് ഓവറില്‍ 44 റണ്‍സാണ് ഹൈദരാബാദിന് വേണ്ടിയിരുന്നത്.

സമര്‍ദ്ദം കൂടിയ സാഹചര്യത്തില്‍ ചഹാല്‍ ഒരിക്കല്‍ കൂടി രാജസ്ഥാന്‍റെ രക്ഷനായപ്പോള്‍ 29 പന്തില്‍ 47 റണ്‍സുമായി ത്രിപാഠിക്ക് മടങ്ങേണ്ടി വന്നു. ഇതേ ഓവറില്‍ എസ്ആര്‍എച്ച് ക്യാപ്റ്റൻ ഏയ്ഡൻ മര്‍ക്രാമിനെയും വിക്കറ്റിന് മുന്നിൽ കുരുക്കി ചഹാല്‍ സഞ്ജുവിന്‍റെ തുറുപ്പ് ചീട്ടായി മാറി. രണ്ടോവറില്‍ 41 റണ്‍സ് വേണമെന്ന നിലയിലേക്ക് ഇതോടെ കാര്യങ്ങള്‍ എത്തി.18ആം ഓവറിൽ മികച്ച ഒരു ബോളിംഗ് പ്രകടനം തന്നെയായിരുന്നു ചാഹൽ കാഴ്ചവച്ചത്. കുല്‍ദീപ് യാദവിന്‍റെ അടുത്ത ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സിന് പറത്തി ഗ്ലെൻ ഫിലിപ്സ് ഹൈദരാബിദിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.

നാലാം പന്ത് ബൗണ്ടറിയിലേക്കും പായിച്ചു.ആ ഓവറിൽ ഫിലിപ്സ് പുറത്തായെങ്കിലും കളിയിലെ വഴിത്തിരിവായി മാറിയത് ഈ ബാറ്റിംഗ് ആയിരുന്നു.ആറാമനായി ബാറ്റിങ്ങിനിറങ്ങിയ കിവി താരം 357.14 എന്ന കൂറ്റൻ റേറ്റിൽ7 പന്തിൽ 25 റൺസെടുത്തു.ഇതോടെ അവസാന ഓവറിൽ ഹൈദരാബിദിന് ജയിക്കാൻ 6 പന്തിൽ നിന്നും 17 എന്ന നിലയിൽ എത്തിക്കുകയും ചെയ്തു. മത്സരത്തിന്റെ ഗതി മാറ്റിമറിച്ച ഗ്ലെൻ ഫിലിപ്സിനാണ് മാന് ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത്.ജയ്പൂരിലെ വിജയം സൺറൈസേഴ്സിന് അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാനും സഹായിച്ചു.