സൗഹൃദ മത്സരത്തിൽ സൗഹൃദ മത്സരത്തിൽ സൗഹൃദ മത്സരത്തിൽ :നോർവെക്കെതിരെ ജയവുമായി സ്പെയിൻ

നടന്ന സൗഹൃദ മത്സരത്തിൽ പെറുവിനെതിരെ ജർമനിക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജർമനിയുടെ ജയം. ഫോർവേഡ് നിക്ലാസ് ഫുൾക്രഗ് മത്സരത്തിൽ രണ്ടു ഗോളുകൾ നേടി.കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ നിന്ന് ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷമുള്ള അവരുടെ ആദ്യ മത്സരത്തിൽ അസാധാരണമാംവിധം രണ്ട് സ്‌ട്രൈക്കർമാരെ ഇറക്കിയാണ് ജർമ്മനി കളിച്ചത്.

ഫുൾക്രഗിനെയും ടിമോ വെർണറെയും മുന്നേറ്റ നിരയിൽ അണിനിരയിൽ അണിനിരക്കുകയും ആക്രമണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.30 കാരനായ ഫുൾക്രഗ് 12-ാം മിനിറ്റിൽ തന്റെ അക്കൗണ്ട് തുറന്നു, കൈ ഹാവെർട്‌സ് കൊടുത്താൽ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ.പെറു ഗോൾകീപ്പർ പെഡ്രോ ഗല്ലെസ് അൽപ്പസമയത്തിനുശേഷം ഫ്ലോറിയൻ വിർട്‌സിന്റെ ഷോട്ട് തടഞ്ഞുനിർത്തി, വെർണറെ റീബൗണ്ടിൽ തടഞ്ഞുകൊണ്ട് അതിശയകരമായ ഇരട്ട സേവ് നടത്തി.

എന്നാൽ 33 ആം മിനുട്ടിൽ ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ജർമ്മനിയിൽ അരങ്ങേറ്റം കുറിച്ച വെർഡർ ബ്രെമെൻ ഫോർവേഡ് ഫുൾക്രഗ് തന്റെ അഞ്ചാം അന്താരാഷ്ട്ര മത്സരത്തിൽ തന്റെ അഞ്ചാം ഗോൾ നേടി വിജയം ഉറപ്പിച്ചു. 66 ആം മിനുട്ടിൽ കൈ ഹാവെർട്സ് എടുത്ത പെനാൽറ്റി പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.മാർച്ച് 28ന് നടക്കുന്ന അടുത്ത മത്സരത്തിൽ ജർമ്മനി ബെൽജിയവുമായി ഏറ്റുമുട്ടും.

2024 ഗ്രൂപ്പ് എ യോഗ്യതാ മത്സരത്തിൽ നോർവെക്കെതിരെ മികച്ച ജയവുമായി സ്പെയിൻ.പുതിയ മാനേജർ ലൂയിസ് ഡി ലാ ഫ്യൂണ്ടെയുടെ കീഴിൽ തകർപ്പൻ ജയം നേടിയ സ്പെയിന് വേണ്ടി ജോസെലു തന്റെ അരങ്ങേറ്റത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടി.1998 ൽ സ്വീഡനെതിരെ ഫെർണാണ്ടോ മോറിയന്റസിന്റെ ഇരട്ട ഗോളുകൾക്ക് ശേഷം അരങ്ങേറ്റത്തിൽ തന്നെ രണ്ട് തവണ സ്കോർ ചെയ്യുന്ന ആദ്യത്തെ സ്പെയിൻ കളിക്കാരനായി ജോസെലു മാറി .

നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് 32 കാരനായ എസ്പാൻയോൾ സ്‌ട്രൈക്കറിന് തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത്.തങ്ങളുടെ അവസാന 23 യൂറോപ്യൻ ഹോം ക്വാളിഫയറുകൾ വിജയിച്ച സ്പെയിൻ, 13-ാം മിനിറ്റിൽ ഡാനി ഓൾമോയിലൂടെ ലീഡ് നേടി. എന്നാൽ രണ്ട് മിനിറ്റിന് ശേഷം നോർവേ ഗോളിന് അടുത്തെത്തിയെങ്കിലും ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്പെയിൻ ടീമിലേക്ക് മടങ്ങിയെത്തിയ നാച്ചോ മാർട്ടിൻ ഒഡെഗാഡിന്റെ ഷോട്ട് തടഞ്ഞു.

ഫ്രെഡ്രിക് ഔർസ്നെസിന്റെ ശക്തമായ ഷോട്ടിലൂടെ നോർവേ സമനില പിടിക്കുമെന്ന് തോന്നിയെങ്കിലും 2020 ഒക്ടോബറിനുശേഷം തന്റെ ആദ്യ ക്യാപ്പിനായി മടങ്ങിയെത്തിയ സ്പെയിൻ കീപ്പർ കെപ അരിസാബലാഗ രക്ഷക്കെത്തി.അടുത്ത മത്സരത്തിൽ സ്പെയിൻ ഗ്ലാസ്‌ഗോയിൽ സ്‌കോട്ട്‌ലൻഡിനെ നേരിടും.