വീണ്ടുമൊരു ഫൈനലിലേക്ക് ഇന്റർ മയാമിയെ നയിക്കാനായി മെസ്സിയിറങ്ങുന്നു |Lionel Messi

ശനിയാഴ്ച നാഷ്‌വില്ലെ എസ്‌സിക്കെതിരെ ലീഗ് കപ്പ് ഫൈനലിൽ ഇന്റർ മിയാമി വിജയിച്ചപ്പോൾ ലയണൽ മെസ്സി തന്റെ കരിയറിലെ വിസ്മയിപ്പിക്കുന്ന ശേഖരത്തിലേക്ക് റെക്കോർഡ് സൃഷ്ടിച്ച 44-ാം ട്രോഫി ചേർത്തു. നാളെ പുലർച്ചെ 4 . 30 ന് നടക്കുന്ന യുഎസ് ഓപ്പൺ സെമി ഫൈനലിൽ എഫ്‌സി സിൻസിനാറ്റിയെ ഇന്റർ മയാമി നേരിടുമ്പോൾ കരിയറിലെ 45 ആം കിരീടമാണ് മെസ്സി ലക്ഷ്യമിടുന്നത്.

മെസ്സിയുടെ വരവിനു മുമ്പുതന്നെ ഇന്റർ മിയാമിക്ക് യുഎസ് കപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറാൻ കഴിഞ്ഞു. തുടർച്ചായി മത്സരങ്ങൾക്കിടയിലും യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ മെസ്സി കളിക്കുമെന്ന് ഇന്റർ മിയാമി കോച്ച് ടാറ്റ മാർട്ടിനോ പറഞ്ഞു.ലീഗ് കപ്പ് വിജയത്തിന് ശേഷം ഇന്റർ മിയാമിയെ മറ്റൊരു ഫൈനലിലേക്ക് നയിക്കാൻ മെസ്സിക്ക് അവസരമുണ്ട്.

സെമിയിലെ വിജയിച്ചാൽ സെപ്തംബർ 27ന് നടക്കുന്ന ഫൈനലിൽ ഇന്റർ മയാമി റിയൽ സാൾട്ട് ലേക്ക് അല്ലെങ്കിൽ ഹൂസ്റ്റൺ ഡൈനാമോ എഫ്‌സിയെ നേരിടും.ലയണൽ മെസ്സിയുടെ മിന്നുന്ന ഫോമിൽ പ്രതീക്ഷയർപ്പിച്ചാണ് മയാമി ഇറങ്ങുന്നത്.ക്ലബ്ബിനായി ഏഴ് മത്സരങ്ങളിൽ നിന്ന് 10 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.ലീഗ് കപ്പിൽ അറ്റ്ലാന്റ യുണൈറ്റഡ്, ഒർലാൻഡോ സിറ്റി, എഫ്‌സി ഡാളസ് എന്നിവയ്‌ക്കെതിരെ അദ്ദേഹം നേടിയ തുടർച്ചയായ മൂന്ന് ബ്രേസുകളും ഇതിൽ ഉൾപ്പെടുന്നു.

ലയണൽ മെസ്സി ഇന്റർ മിയാമിയുടെ എക്കാലത്തെയും ഏറ്റവും ഉയർന്ന മൂന്നാമത്തെ ഗോൾ സ്‌കോററാണ്.ലയണൽ മെസ്സിയുടെ മുൻ അർജന്റീന സഹതാരം ഗോൺസാലോ ഹിഗ്വെയ്‌നാണ് നിലവിൽ ക്ലബ്ബിന്റെ റെക്കോർഡ് ഗോൾ സ്‌കോറർ. 70 മത്സരങ്ങളിൽ നിന്നായി 29 ഗോളുകളാണ് താരം നേടിയത്. 53 മത്സരങ്ങളിൽ നിന്ന് 16 തവണ സ്കോർ ചെയ്ത ലിയോനാർഡോ കാമ്പാനയാണ് പട്ടികയിൽ രണ്ടാമത്.