കൈലിയൻ എംബാപ്പെയും , ജൂഡ് ബെല്ലിംഗ്ഹാമും പുറത്ത് , യൂറോ ടീമിൽ സ്പാനിഷ് ആധിപത്യം | Euro 2024 Team of the Tournament

ഫ്രാൻസ് ക്യാപ്റ്റൻ കൈലിയൻ എംബാപ്പെയും ഈ സീസണിൽ ബാലൺ ഡി ഓർ നേടുന്നതിന് ഫേവറിറ്റായ ജൂഡ് ബെല്ലിംഗ്ഹാമും യുവേഫയുടെ യൂറോ ടീമിൽ ഇടം നേടിയില്ല. ചാമ്പ്യൻ ടീമിയായ സ്‌പെയിനിൽ നിന്നുള്ള താരങ്ങളുടെ ആധിപത്യമാണ് ടീമിൽ കാണാൻ സാധിക്കുന്നത്.

ടൂർണമെൻ്റിലെ യൂറോ 2024 ടീമിൽ യുവ വിംഗർമാരായ ലാമിൻ യമലും നിക്കോ വില്യംസും ഉൾപ്പെടെ 6 താരങ്ങൾ സ്‌പെയിനിന് ഉണ്ടായിരുന്നു. ടൂർണമെൻ്റിലെ യുവതാരത്തിനുള്ള പുരസ്‌കാരം ലാമിൻ യമലും ടൂർണമെൻ്റിലെ പ്ലെയർ ഓഫ് ദ ടൂർണമെൻ്റായി റോഡ്രിയും നേടിയിരുന്നു.ഈ സീസണിൽ പ്രീമിയർ ലീഗും യൂറോ 2024ലും നേടിയതിന് ശേഷം റോഡ്രി ഇതിനകം തന്നെ ബാലൺ ഡി ഓർ അവാർഡിനായുള്ള മത്സരത്തിലാണ്.

പകരക്കാരനായ മൈക്കൽ ഒയാർസബൽ 86-ാം മിനിറ്റിൽ നേടിയ ഗോളിനാണ് സ്‌പെയിൻ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി യൂറോ 2024 ഫൈനൽ വിജയവും റെക്കോർഡ് നാലാമത്തെ യൂറോപ്യൻ കിരീടവും നേടിയത്.ടൂർണമെൻ്റിൽ കളിച്ച ഏഴ് മത്സരങ്ങളും വിജയിച്ച് സ്പെയിൻ ചാമ്പ്യന്മാരായി.

യൂറോ 2024 ടീം : മൈക്ക് മൈഗ്നൻ (ഫ്രാൻസ്) മാർക്ക് കുക്കുറെല്ല (സ്പെയിൻ) വില്യം സാലിബ (ഫ്രാൻസ്)മാനുവൽ അകൻജി (സ്വിറ്റ്സർലൻഡ്) കെയ്ൽ വാക്കർ (ഇംഗ്ലണ്ട്) ഫാബിയൻ റൂയിസ് (സ്പെയിൻ)ഡാനി ഓൾമോ (സ്പെയിൻ)റോഡ്രി (സ്പെയിൻ)നിക്കോ വില്യംസ് (സ്പെയിൻ)ജമാൽ മുസിയാല (ജർമ്മനി)ലാമിൻ യമാൽ (സ്പെയിൻ)