
2023ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാരാണ്? | Haaland to Ronaldo
എർലിംഗ് ഹാലൻഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ എന്നിവരെല്ലാം 2023-ൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടാനുള്ള മത്സരത്തിലാണ്. മൂന്നു പേരും മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.രു മാസത്തെ ഫുട്ബോൾ ആക്ഷൻ ശേഷിക്കേ ഈ വർഷം ഇതുവരെയുള്ള ഏറ്റവും മികച്ച മൂന്ന് ഗോൾ സ്കോറർമാർ ഇവരാണ്.
എർലിംഗ് ഹാലാൻഡ് – 49 ഗോളുകൾ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ലിവർപൂളിനെതിരായ മത്സരത്തിൽ ഗോൾ നേടിയതോടെ നോർവീജിയൻ താരം 2023 ലെ ഗോളുകളുടെ എണ്ണം 49 ആക്കി ഉയർത്തിയിരിക്കുകയാണ്.

ഹാരി കെയ്ൻ – 49 ഗോളുകൾ : ഹാരി കെയ്ൻ ബയേൺ മ്യൂണിക്കിനായി അസാധാരണമായ ഫോമിലാണ്. ബയേണിന്റെ അവസാന ആറ് മത്സരങ്ങളിൽ അദ്ദേഹം രണ്ട് ഹാട്രിക്കുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബുണ്ടസ്ലീഗയിൽ കൊളോണിനെതിരെ എവേ ഗെയിമിൽ കെയ്ൻ ഗോൾ നേടിയിരുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ – 48 ഗോളുകൾ : കഴിഞ്ഞ മാസം വരെ റൊണാൾഡോ ആയിരുന്നു 2023 ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിരുന്നത് മാൾട്ടയ്ക്കെതിരായ മത്സരത്തിൽ നെയ്ദ്യ ഗോളോടെ ഹാരി കെയ്ൻ അദ്ദേഹത്തെ മറികടന്നു.അൽ നാസറിനു വേണ്ടിയുള്ള തന്റെ അവസാന മത്സരത്തിൽ റൊണാൾഡോ സ്കോർ ചെയ്തങ്കിലും ഹാലൻഡിനും കെയ്നിനും തൊട്ടുപിന്നിലാണ് സ്ഥാനം.
