ഡിബു മാർട്ടിനസിന്റെ തകർപ്പൻ സേവുകൾ ആസ്റ്റൻ വില്ലക്ക് വിജയം സമ്മാനിച്ചു.

ഖത്തർ 2022 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ കീപ്പറായി തിരഞ്ഞെടുത്ത അർജന്റീനയുടെ ഡിബു മാര്‍ട്ടിനസിന്റെ മിന്നും പ്രകടനം തുടരുന്നു.

ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ലീഡ്സിനെ തകർത്ത് ഉനയി എമറിയുടെ ആസ്റ്റൺ വില്ല തകർപ്പൻ വിജയം സ്വന്തമാക്കി, ആസ്റ്റൻ വില്ലക്കുവേണ്ടി അർജന്റീന താരം എമിലിയാനോ ബുയിണ്ടിയ,ലിയോൺ ബെയ്‌ലി എന്നിവർ ഗോൾ നേടിയപ്പോൾ ബാംഫോർഡ് ലീഡ്‌സിന്റെ ആശ്വാസ ഗോൾനേടി. കളിതുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബെയ്ലി ആസ്റ്റൺവില്ലക്ക് വേണ്ടി ലീഡ്‌സ് വല കുലുക്കി, രണ്ടാം പകുതിയിലെ 64 മത്തെ മിനിറ്റിൽ ആസ്റ്റൻവില്ലയുടെ രണ്ടാം ഗോൾ നേടി ബ്യുണ്ടിയ ലീഡ് വർദ്ധിപ്പിച്ചു, കളിയുടെ 83-മത്തെ മിനിട്ടിലാണ് ലീഡ്‌സ് സമനില ഗോൾ നേടിയത്.

പോസ്റ്റിനു കീഴിൽ ആസ്റ്റൻവില്ലക്ക് വേണ്ടി തകർപ്പൻ സേവുകൾ കൊണ്ട് മിന്നും പ്രകടനമാണ് എമിലിയാനോ മാർട്ടിനസ് കാഴ്ചവച്ചത്, ഗോൾ എന്നുറച്ച തകർപ്പൻ സേവുകൾ നടത്തി ടീമിനെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് അർജന്റീന താരം വഹിച്ചു, അർജന്റീന ലോകകപ്പ് നേടാനുള്ള മുഖ്യ കാരണക്കാരിൽ ഒരാൾ കൂടിയാണ് എമിലിയാനോ മാർട്ടിനസ്, ആ ഫോം അതേപടി നിലനിർത്തുകയാണ് സൂപ്പർ താരം. കളിയുടെ 44 മിനിട്ടിൽ മിന്നും ഫോമിൽ കളിക്കുന്ന സ്ട്രൈക്കർ റോഡ്രിഗോയുടെ തകർപ്പൻ ഷോട്ട് എമിലിയാനോ തടുത്തിട്ടു.

സ്കൈയുടെ കമന്ററിയിൽ സംസാരിച്ച ഗാരി നെവിൽ ❛മാർട്ടിനെസ് ലോകോത്തര നിലവാരത്തിലുള്ള ഒരു സേവ് കൊണ്ട് ലോകകപ്പ് അർജന്റീന ലോകകപ്പ് ജേതാക്കൾ ആക്കിയിരുന്നു❜ എന്ന് പറഞ്ഞു, ജെർമെയ്ൻ ബെക്ക്ഫോർഡ് അപ്പോൾ കൂട്ടിച്ചേർത്തു ‘ഹാരിസണിന് ഇദ്ദേഹത്തിനു മുന്നിൽ എന്ത് ചെയ്യാനാണ്’