
ക്യാപ്റ്റനും കൊച്ചുമില്ലാതെ കളിച്ച് ദിമിയുടെ ഗോളിൽ പഞ്ചാബിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
ഇന്ഡിന് സൂപ്പർ ലീഗ് പത്താം സീസണിൽ ആറാം ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് .ഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബിനെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ഗ്രീക്ക് സ്ട്രൈക്കർ ഡയമന്റകോസ് പെനാൽറ്റിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. 10 മത്സരങ്ങളിൽ നിന്നും 20 പോയിന്റുമായി ഗോവക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്
പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ഡിഫൻഡർ ലെസ്കോവിച്ചാണ് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.ഇടതു വശത്തു നിന്നും എയ്മെൻ കൊടുത്ത പാസ് ക്രോസ്സ് തട്ടി.ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തിയെങ്കിലും ഗോളവസരങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധിച്ചില്ല. 44 ആം മിനുട്ടിൽ ബോക്സിന്റെ അരികിൽ നിന്ന് പെപ്രയുടെ ഷോട്ട് ബാറിന് മുകളിലൂടെ പോയി. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണത്തിനെതിരെ പഞ്ചാബ് പ്രതിരോധം ഉറച്ചുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. എയ്മെൻ നേടിയെടുത്ത പെനാൽറ്റി ഗ്രീക്ക് സ്ട്രൈക്കർ ഡയമന്റകോസ് ഗോളാക്കി മാറ്റി.സീസണിലെ താരത്തിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. മിനിട്ടുകൾക്ക് ശേഷം പെപ്രക്ക് ലീഡ് നേടാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. 54 ആം മിനുട്ടിൽ വിബിന്റെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി.രണ്ടാം ഗോളിനായി കേരളം ശ്രമിക്കുന്നുണ്ടെങ്കിലും പഞ്ചാബിന്റെ പ്രതിരോധം ശക്തമായി നിലകൊണ്ടു.
Diamantakos steps up and fires the #YellowArmy
— JioCinema (@JioCinema) December 14, 2023ahead in #PFCKBFC.#KBFC #ISL10 #ISLonJioCinema #ISLonSports18 #ISL #ISLonVh1 #JioCinemaSports pic.twitter.com/ljWiOTHNN5
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിനായി വിബിൻ മോഹനൻ മികച്ച പ്രകടനമാണ് പുറതെടുത്തത്. 72 ആം മിനുട്ടിൽ 30 വാര അകലെ നിന്ന് വിബിന്റെ ഷോട്ട് ഗോൾ കീപ്പർ കയ്യിലൊതുക്കി. മത്സരം അവസാന പത്തു മിനുട്ടിലേക്ക് കടന്നതോടെ പഞ്ചാബ് കൂടുതൽ ആക്രമിച്ചു കളിച്ചു.എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഒരു പഴുതും നൽകിയില്ല.