ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, സൗദി പ്രൊ ലീഗിൽ ജയവുമായി അൽ നാസർ | Cristiano Ronaldo

ഇത്തിഫാഖ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് 2024-25 മത്സരത്തിൽ അൽ ഇത്തിഫാഖിനെതിരെ മിന്നുന്ന വിജയമവുമായി അൽ നാസർ. എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് അൽ നാസർ. പുതിയ പരിശീലകൻ സ്റ്റെഫാനോ പിയോളിക്ക് അൽ നാസർ കരിയറിന് മികച്ച തുടക്കം ലഭിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, സലേം അൽ നജ്ദി, ടാലിസ്ക എന്നിവരാണ് അൽ നാസറിനായി ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിച്ചില്ല.ക്രമേണ, അൽ നാസർ വേഗത കൂട്ടാൻ തുടങ്ങി.33-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ സുൽത്താൻ അൽ-ഗന്നത്തെ അബ്ദുള്ള മദു വീഴ്ത്തിയതോടെ അൽ നാസറിന് പെനാൽറ്റി ലഭിച്ചു.

കിക്കെടുത്ത റൊണാൾഡോ അൽ നാസറിനെ മുന്നിലെത്തിച്ചു.ക്ലബ്ബിനും രാജ്യത്തിനുമായി താരത്തിന്റെ 902-ാം ഗോൾ ആയിരുന്നു ഇത്.രണ്ടാം പകുതിയിൽ അൽ നാസറിൻ്റെ ആധിപത്യം തുടർന്നു, 56-ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു.സാദിയോ മാനെ കൊടുത്ത പാസിൽ നിന്നും അൽ നജ്ദി ഗോൾ നേടി. 70 -ാം മിനിറ്റിൽ ടാലിസ്ക അൽ നാസറിന്റെ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു.

സാദിയോ മാനെയുടെ അസ്സിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്.ഈ വിജയത്തോടെ അൽ നാസറിനെ നാല് കളികളിൽ നിന്ന് എട്ട് പോയിൻ്റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ അത്രയും ഔട്ട്‌ഡിംഗുകളിൽ ഒമ്പത് പോയിൻ്റുമായി ഇത്തിഫാഖ് മൂന്നാമത് തുടരുന്നു.