അൽ നാസറിന്റെ തോൽ‌വിയിൽ സ്വന്തം കോച്ചിങ് സ്റ്റാഫിനോട് കയർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോക്കും അൽ നസ്റിനും ഇപ്പോൾ നല്ല കാലമല്ല. ഇന്നലെ നടന്ന സൗദി കിങ്സ് കപ്പ് സെമിഫൈനലിലും അൽ നസ്ർ പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അൽ വെഹ്ദ അൽ നസ്റിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി കപ്പിൽ നിന്നും അൽ നസ്ർ പുറത്താവുകയും ചെയ്തു.

തോൽവിയോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നാസറിന് മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ്. അൽ വെഹ്ദയ്‌ക്കെതിരായ ആദ്യ പകുതിയിൽ അൽ നാസർ ഗോൾ വഴങ്ങിയതിന് ശേഷം നിരാശനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമംഗളോടും സ്റ്റാഫുകളോടും ദേഷ്യപ്പെടുകയും ചെയ്തു.റൊണാൾഡോ വളരെയധികം നിരാശനായിരുന്നു.ആ നിരാശ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. ടീമിന്റെ മോശം പ്രകടനത്തിൽ റൊണാൾഡോ വളരെയധികം നിരാശനായിരുന്നു.

മത്സരത്തിൽ വെഹ്‌ദ ഫോർവേഡ് ജീൻ-ഡേവിഡ് ബ്യൂഗൽ ഒരു തകർപ്പൻ ബൈസിക്കിൾ കിക്ക് നേടി റൊണാൾഡോയെയും അൽ-നാസറിനെയും കിംഗ്‌സ് കപ്പിൽ നിന്ന് പുറത്താക്കിയത്. റൊണാൾഡോ ഇത്തരത്തിൽ പ്രതികരിക്കുന്നത് ഇതാദ്യമല്ല.കഴിഞ്ഞ മാസം സൗദി പ്രോ ലീഗിൽ അൽ-ഇത്തിഹാദിൽ അൽ-നാസർ ടീം 1-0 ന് തോറ്റതിന് ശേഷം റൊണാൾഡോ വെള്ളക്കുപ്പികൾ ചവിട്ടി തെറിപ്പിച്ചാണ് ഡ്രെസ്സിങ്‌ റൂമിലേക്ക് പോയത്.

നേരത്തെ സൗദി ലീഗിൽ അൽ വെഹ്ദക്കെതിരെ കളിച്ച സമയത്ത് എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽ നസ്ർ വിജയിച്ചിരുന്നു.അന്ന് നാലു ഗോളുകളും നേടിയിരുന്നത് റൊണാൾഡോ തന്നെയായിരുന്നു. പക്ഷേ ഇപ്പോൾ ടീമിന്റെ പ്രകടനം വളരെ മോശമാവുകയാണ് ചെയ്തിട്ടുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൗദിയിലെത്തിയ റൊണാൾഡോക്ക് അവിടെയും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യത്തെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.