‘ഗോളിലും അസിസ്റ്റിലും ഒന്നാം സ്ഥാനം’ : ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ സമ്പൂർണ്ണ ആധിപത്യം | Kerala Blasters

ഡ്യൂറണ്ട് കപ്പിലെ ലീഗ് മത്സരങ്ങളിൽ ഗോളടിച്ചുകൂട്ടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ കടന്നത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ പഞ്ചാബിനെ സമനിലയിൽ പിടിച്ചു. മൂന്നാം മത്സരത്തിൽ സി.​ഐ.​എ​സ്.​എ​ഫി​നെ എ​തി​രി​ല്ലാ​ത്ത ഏ​ഴ് ഗോളുകൾക്കും പരാജയപ്പെടുത്തി.മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് പോ​യ​ന്റ് ആണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്.

പഞ്ചാബ് എഫ്സിക്കും അതെ പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ വ്യത്യാസത്തിൻ്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ജേതാക്കളായി ബ്ലാസ്റ്റേഴ്‌സ് മുന്നേറി. മൂന്നു മത്സരങ്ങളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് 16 ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ മാത്രമാണ് വഴങ്ങിയത്.ഗ്രൂപ്പ് ഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ മികച്ച പ്രകടനം നടത്തിയ കളിക്കാരിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഡ്യൂറൻഡ് കപ്പിൽ ഇതുവരെയുള്ള ഗോൾവേട്ടയിലും അസിസ്റ്റുകൾ നൽകിയ താരങ്ങളിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയിൽ കളിക്കുന്ന നോവ സദോയി, ക്വാമേ പെപ്ര എന്നിവരാണ്.

മൊറോക്കൻ ഫോർവേഡ് നോഹ സദോയ് ഘാന സ്ട്രൈക്കർ ക്വാമി പെപ്ര എന്നിവർ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നോഹ സദോയ് ഹാട്രിക്ക് നേടിയപ്പോൾ ഘാന സ്ട്രൈക്കർ ക്വാമി പെപ്ര ഹാട്രിക് അസിസ്റ്റ് പ്രകടനം നടത്തി. ഡ്യൂറൻഡ് കപ്പിലെ മൂന്നു മത്സരങ്ങളിൽ ഇറങ്ങിയ നോഹ രണ്ടു മത്സരങ്ങളിൽ ഹാട്രിക്ക് നേട്ടം സ്വന്തമാക്കി ആറു ഗോളുകളോടെയാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.ഇതിന് പുറമേ രണ്ട് അസിസ്റ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

മൂന്നു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾക്കാണ് ക്വാമി പെപ്ര വഴിയൊരുക്കിയത്. അതിനു പുറമെ മൂന്നു മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ നേടാനും താരത്തിന് കഴിഞ്ഞു. മൊഹമ്മദ് അയ്‌മൻ, നോവ സദോയി എന്നിവരും രണ്ട് വീതം അസിസ്റ്റുകൾ നേടിയിട്ടുണ്ട്.കേരള ബ്ലാസ്റ്റേഴ്സിലേക്ക് പുതിയതായി എത്തിയ നോഹ സദോയ് വളരെ പെട്ടെന്ന് തന്നെ സഹതാരങ്ങളോട് ഇണങ്ങുന്നു എന്നുകൂടി അദ്ദേഹത്തിന്റെ ഈ പ്രതികരണങ്ങളിൽ പ്രകടമാകുന്നു.

ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് സന്തോഷം നൽകുന്നതാണ്. മൈതാനത്ത് പുറമേയും മൈതാനത്തും താരങ്ങൾ തമ്മിലുള്ള ബന്ധം ഒരു ടീമിന് വളരെ നിർണായകമാണ്. മൈതാനത്തെ കോമ്പിനേഷൻ കൃത്യമാണെങ്കിൽ മാത്രമേ കളി മെച്ചപ്പെടുകയുള്ളൂ. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ആണ് കളിക്കുന്നത്.

kerala blasters
Comments (0)
Add Comment