‘ഇതിലും മോശമായി കളിക്കുന്നത് ബുദ്ധിമുട്ടാണ്’ : മൗറീഷ്യസിനെതിരെയുള്ള ഗോൾരഹിത സമനിലയ്ക്കുറിച്ച് പിരിശീലകൻ മനോലോ മാർക്വേസ് | Manolo Marquez

ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇൻ്റർകോണ്ടിനെൻ്റൽ കപ്പ് 2024-ൻ്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഗോൾ രഹിത സമനിലയിൽ തളച്ച് മൗറീഷ്യസ്. ഇന്ത്യയ്‌ക്കായുള്ള തൻ്റെ മാനേജറൽ അരങ്ങേറ്റത്തെ “ബോറടിപ്പിക്കുന്ന ഗെയിം” എന്നാണ് പരിശീലകൻ മനോലോ മാർക്വേസ് വിശേഷിപ്പിച്ചത്.

179-ാം റാങ്കിലുള്ള മൗറീഷ്യസിനെതിരെ മോശം പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.മൗറീഷ്യസിനെതിരായ ഇന്ത്യയുടെ ഓപ്പണിംഗ് മത്സരത്തിൽ നിന്നുള്ള ഒരേയൊരു പോസിറ്റീവ് കാര്യം ക്ലീൻ ഷീറ്റ് മാത്രമാണ്‌.”ആസിഷും [റായ്] [ലാലിയൻസുവാല] ചാങ്‌തേയും വലതുവശത്ത്, ഞങ്ങൾ ചില അവസരങ്ങൾ സൃഷ്ടിച്ചു, പക്ഷേ ഇടതുവശത്ത് നിന്ന് ഒന്നുമില്ല. മൻവീർ [സിംഗ്] ബോക്സിലുണ്ടായിരുന്നെങ്കിലും വിംഗർമാരും അറ്റാക്കിംഗ് മിഡ്ഫീൽഡറും എത്തിയില്ല. കളിക്കാർ ബോക്സിൽ എത്തിയില്ലെങ്കിൽ അത് ബുദ്ധിമുട്ടാകും,” മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മനോലോ പറഞ്ഞു.

ടീമിൻ്റെ മനോഭാവത്തെക്കുറിച്ച് തനിക്ക് പരാതിയില്ലെന്നും അവരുടെ 100 ശതമാനം നൽകിയതിന് തൻ്റെ കളിക്കാരെ പ്രശംസിക്കുകയും ചെയ്തു. കടലാസിൽ കൂടുതൽ ശക്തരായ ടീം എന്ന നിലയിൽ ഇന്ത്യ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ടീമിന് മെച്ചപ്പെടാൻ കഴിയുമെന്ന് എല്ലാവരേയും കാണിക്കാനുള്ള മികച്ച ഗെയിമാണിതെന്ന് മനോലോ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യക്ക് കളിക്കാൻ കഴിയുന്ന ഏറ്റവും മോശം കളിയാണിത് ചില കളിക്കാർക്ക് ഈ കളി പ്രീ-സീസൺ മത്സരം പോലെയാണെന്ന് വ്യക്തമാണെന്നും മാർക്വേസ് പറഞ്ഞു. സിറിയയ്‌ക്കെതിരെ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാർക്വേസ് പറഞ്ഞു.സുനിൽ ഛേത്രിയുടെ അഭാവം ടീമിന് ഗോളിന് മുന്നിൽ മൂർച്ചയില്ലാത്തതിനാൽ ശക്തമായി അനുഭവപ്പെട്ടു.പന്ത് നിയന്ത്രണത്തിലും പാസിംഗിലും പോസിറ്റീവ് സൂചനകൾ ഉണ്ടായിരുന്നെങ്കിലും, പൊസഷൻ ഗോളാക്കി മാറ്റാൻ കഴിയാത്തത് ആശങ്കാജനകമാണ്.