‘ക്ലബ്ബിൽ ആർക്കും എംബാപ്പെയെക്കുറിച്ച് ആശങ്കയില്ല’ : ലീഗിൽ ഒരു ഗോൾ പോലും നേടാത്ത എംബപ്പേക്ക് പിന്തുണയുമായി കാർലോ ആൻസലോട്ടി |  Kylian Mbappe

ലാലിഗയിൽ തൻ്റെ ഗോൾ സ്‌കോറിംഗ് കഴിവ് പ്രകടിപ്പിക്കാൻ കൈലിയൻ എംബാപ്പെ പാടുപെടുന്നതിൽ റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി ആശങ്കപ്പെടുന്നില്ല. ഫ്രഞ്ച് സൂപ്പർ താരം ഈ വേനൽക്കാലത്ത് റയൽ മാഡ്രിഡിലേക്കുള്ള തൻ്റെ നീക്കം പൂർത്തിയാക്കി.

ഈ സീസണിൽ ഒരു തവണ അദ്ദേഹം ഇതുവരെ ഗോൾ കണ്ടെത്തി, അറ്റലാൻ്റയ്‌ക്കെതിരായ യുവേഫ സൂപ്പർ കപ്പ് ഫൈനലിലാണ് ഗോൾ പിറന്നത്. ഈ സീസണിൽ റയൽ മാഡ്രിഡ് ഇതിനകം മൂന്ന് ലാ ലിഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ഈ മത്സരങ്ങളിൽ കാര്യമായ ഒന്നും ചെയ്യാൻ എംബപ്പേക്ക് സാധിച്ചില്ല .റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി പറയുന്നതനുസരിച്ച്, ക്ലബ്ബിൽ ആർക്കും എംബാപ്പെയെക്കുറിച്ച് ആശങ്കയില്ല. ലാസ് പാൽമാസിനെതിരായ റയൽ മാഡ്രിഡിൻ്റെ അവസാന ലാലിഗ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ കാർലോ ആൻസലോട്ടി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു.

“എംബാപ്പെ അവസാനമായി നേടിയ ഗോൾ സൂപ്പർകപ്പിൽ ഓഗസ്റ്റ് 14 ന് ആയിരുന്നു, ഇന്ന് ഓഗസ്റ്റ് 28 ആയിട്ടുള്ളു ,ഇത് വിഷമിക്കേണ്ട സമയമല്ല. അവൻ വിഷമിക്കുന്നില്ല, ഞങ്ങളും വിഷമിക്കുന്നില്ല”കാർലോ ആൻസലോട്ടി പറഞ്ഞു.കാർലോ ആൻസലോട്ടി ടീമിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയും പറഞ്ഞു, “ഞങ്ങൾക്ക് വേണ്ടത് ഒരു കോംപാക്റ്റ് ടീമാണ്. മുന്നേറ്റക്കാരുടെയും പ്രതിരോധക്കാരുടെയും ജോലി പ്രധാനമാണ്” അദ്ദേഹം പറഞ്ഞു.ഏറ്റവും മികച്ച മുന്നേറ്റനിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന കൈലിയൻ എംബാപ്പെ കഴിഞ്ഞ സീസണിൽ പിഎസ്‌ജിക്ക് വേണ്ടി എല്ലാ മത്സരങ്ങളിലുമായി ആകെ 44 ഗോളുകൾ നേടിയിട്ടുണ്ട്.

അഞ്ചുവർഷത്തെ കരാറിലാണ് റയൽ മാഡ്രിഡിലെത്തിയത്. മുന്നേറ്റക്കാർ ഗോളിനായി പാടുപെടുമ്പോൾ, ഈ സീസണിൽ ഇതുവരെ കളിച്ച മൂന്ന് ലാലിഗ മത്സരങ്ങളിൽ ഒന്ന് റയൽ മാഡ്രിഡ് വിജയിച്ചു. മല്ലോർക്കയ്‌ക്കെതിരായ ഓപ്പണർ 1-1 സമനിലയിൽ അവസാനിച്ചു. ലോസ് ബ്ലാങ്കോസ് രണ്ടാം ഗെയിമിൽ തിരിച്ചുവരികയും വല്ലാഡോളിഡിനെ സ്വന്തം തട്ടകത്തിൽ 3-0ന് പരാജയപ്പെടുത്തുകയും ചെയ്തു. ലാസ് പാൽമാസിനോട് 1-1ന് സമനിലയിൽ പിരിഞ്ഞു.

Comments (0)
Add Comment