താൽക്കാലിക പരിശീലകൻ ഫെർണാണ്ടോ ദിനിസിനെ പുറത്താക്കി ബ്രസീൽ | Brazil | Fernando Diniz

ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഫെർണാണ്ടോ ദിനിസിനെ ദേശീയ ടീമിന്റെ താത്കാലിക പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി.ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ബ്രസീലിനെ മോശം പ്രകടനമാണ് പുറത്താക്കലിന് പിന്നിൽ.ഫ്ലുമിനെൻസിന്റെ പരിശീലകൻ കൂടിയായ ദിനിസ് വേൾഡ് കപ്പിന് ശേഷം ടിറ്റെ ഒഴിഞ്ഞതിനു ശേഷമാണ് ബ്രസീലിന്റെ പരിശീലക സ്ഥാനത്ത് എത്തിയത്.

ജൂലൈയിൽ ബ്രസീലിന്റെ പരിശീലകനായി ജോലിയിൽ കയറിയ ദിനിസിണ് പ്രതീക്ഷക്കൊത്ത് ഉയരാൻ ഒരിക്കലും സാധിച്ചില്ല.ദക്ഷിണ അമേരിക്കയുടെ 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീൽ നിലവിൽ ആറാം സ്ഥാനത്താണ്. അര്ജന്റീന ഉറുഗ്വേ എന്നിവരോട് പരാജയപ്പെടുകയും ചെയ്തു.2022 ലെ തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ കണ്ടെത്തിയ കീഴ്‌കോടതി വിധി പ്രകാരം ഡിസംബർ 7 ന് പുറത്താക്കിയ സിബിഎഫിന്റെ പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസിനെ പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി ജഡ്ജി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഡിനിസിനെ പുറത്താക്കിയ തീരുമാനം വന്നത് .

ഫിഫയും സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷനും (CONMEBOL) റോഡ്രിഗസിന്റെ പുറത്താക്കൽ അംഗീകരിക്കാൻ വിസമ്മതിച്ചു, സിബിഎഫിന്റെ കാര്യങ്ങളിൽ ബാഹ്യ ഇടപെടൽ ഉണ്ടായാൽ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിലക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സിബിഎഫ് ചരിത്രത്തിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റ് റോഡ്രിഗസ് റയൽ മാഡ്രിഡ് ബോസ് കാർലോ ആൻസലോട്ടിയെ ബ്രസീൽ പരിശീലകൻ ആക്കാനായി കഠിനമായി ശ്രമിച്ചിരുന്നു.ഡിസംബർ 29-ന് ആൻസെലോട്ടി സ്പാനിഷ് ഭീമന്മാരുമായുള്ള കരാർ നീട്ടിയതോടെ അത് ഇല്ലാതെയായി.

തന്റെ ആറ് മാസത്തെ പരിശീലനത്തിനിടെ ബ്രസീലിന് രണ്ട് വിജയങ്ങൾ മാത്രമാണ് ദിനിസ് സമ്മാനിച്ചത്.നവംബറിൽ ചിരവൈരികളായ അർജന്റീനയോട് സ്വന്തം തട്ടകത്തിൽ ഉൾപ്പെടെ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തുടർച്ചയായ മൂന്ന് തോൽവികൾ ഏറ്റുവാങ്ങി.2023 കോപ്പ ലിബർട്ടഡോർസ് ചാമ്പ്യൻമാരായ ഫ്ലുമിനെൻസിൽ അദ്ദേഹം ഇൻസ്റ്റാൾ ചെയ്ത ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേ ദേശീയ ടീമിനൊപ്പം ആവർത്തിക്കുന്നതിൽ ഡിനിസ് പരാജയപ്പെട്ടു

നിലവിൽ സാവോപോളോയുടെ പരിശീലകനായ ഡോറിവൽ ജൂനിയറായിരിക്കും അദ്ദേഹത്തിന്റെ പിൻഗാമിയെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അദ്ദേഹത്തെ സിബിഎഫ് പ്രസിഡന്റ് ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥാനമേറ്റെടുക്കാൻ സന്നദ്ധനാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.പുറമെ മുൻ അത്ലറ്റികോ മാഡ്രിഡ് താരം ഫെലിപ്പെ ലൂയിസിനെ ടീം കോർഡിനേറ്റർ ആക്കാനും പദ്ധതിയുണ്ട്.മാർച്ചിൽ ബ്രസീൽ സ്പെയിനെയും ഇംഗ്ലണ്ടിനെയും സൗഹൃദ മത്സരങ്ങളിൽ നേരിടും.