‘ഇതൊരു ബോക്‌സിംഗ് ഗെയിമായിരുന്നെങ്കിൽ, ഞങ്ങൾ വിജയത്തോടടുത്തായിരുന്നു’: ഒഡീഷക്കെതിരെയുള്ള മത്സരത്തിന് ശേഷം ശേഷം ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റാഹ്രെ | Kerala Blasters

ഐഎസ്എലിൽ ഇന്ന് കരുത്തരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ഒഡിഷ എഫ്സിയും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാംസമനിലയാണിത്‌. കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന്‌ മിനിറ്റിനിടെ ഇരട്ടഗോൾ നേടി, നോഹ സദൂയിയും ഹെസ്യൂസ്‌ ഹിമിനെസുമാണ്‌ ഗോളടിച്ചത്‌. ഒഡിഷയ്‌ക്കായി ഡീഗോ മൗറീഷ്യോ ഒരു ഗോളും മറ്റൊന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ മധ്യനിരക്കാരൻ അലെക്‌സാൻഡ്രെ കൊയെഫിന്റെ സെൽഫ് ഗോളും ആയിരുന്നു.

മത്സര ഫലത്തിൽ ബ്ലാസ്റ്റേഴ്‌സിൻ്റെ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്‌റെ നിരാശയിരുന്നില്ല.“ഇതൊരു ബോക്‌സിംഗ് ഗെയിമാണെങ്കിൽ, ഞങ്ങൾ അത് വിജയിക്കുന്നതിന് അടുത്തായിരുന്നു,” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സ്റ്റാഹ്രെ പറഞ്ഞു.റഫറി വിസിൽ മുഴക്കിയതിന് തൊട്ടുപിന്നാലെ പിച്ച്‌സൈഡ് അഭിമുഖത്തിൽ, നോഹ സദൗയിയെ വീഴ്ത്തിയതിന് പെനാൽറ്റിക്ക് വേണ്ടിയുള്ള അപ്പീലിനെ കുറിച്ച് സ്റ്റാഹ്രെ യോട് ചോദിച്ചു.“ഞാൻ മഞ്ഞയല്ല, പർപ്പിൾ ആണ് ധരിച്ചിരുന്നതെങ്കിൽ, ഞാൻ ആ പെനാൽറ്റി നൽകുമായിരുന്നു,” സ്റ്റാഹ്രെ പറഞ്ഞു.

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളടിച്ച് തിളങ്ങിയ നോഹ സദൗയിയാണ് മത്സരത്തിലെ താരം. ആദ്യ ഗോൾ നേടിയതിനൊപ്പം രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കിയതും നോഹയാണ്. 13 ക്രോസുകൾ നൽകിയ താരം 6 അവസരങ്ങൾ സൃഷ്ടിച്ചെടുത്തു. ഇന്നത്തെ മത്സരത്തിലെ കണക്കുകൾ ഉൾപ്പെടുത്തിയാൽ, 23 ഗോളുകളും 15 അസിസ്റ്റുമായി 38 ഗോൾ സംഭാവനകൾ നോഹ ഇന്ത്യൻ സൂപ്പർ ലീഗിൽ നൽകിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിലെ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ആദ്യ ഇടവേളക്ക് ശേഷം ഒക്ടോബർ 22-ന് ഒഡീഷ എഫ്‌സി കലിംഗ സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. കേരള ബ്ലാസ്റ്റേഴ്സിനാകട്ടെ ഒക്ടോബർ 20-നു കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിൽ നടക്കുന്ന എവേ മത്സരത്തിൽ ഐഎസ്എല്ലിലെ പുതുമുഖങ്ങളായ മൊഹമ്മദൻസ് സ്പോർട്ടിങ്ങാണ് എതിരാളികൾ.ഇതുവരെ ഒരു ജയവും ഒരു തോല്‍വിയും മാത്രം നേരിട്ടിട്ടുള്ള ബ്ലാസ്‌റ്റേഴ്‌സിന് ആകെ അഞ്ച് പോയിന്റ് മാത്രമാണുള്ളത്.