ഹാട്രിക്കുമായി ബെൻസിമ ,ഗോളിൽ ആറാടി റയൽ മാഡ്രിഡ് : മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി

ലാ ലീഗയിൽ റിയൽ വല്ലാഡോലിനെതിരെ ആറു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ കരീം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിലായിരുന്നു റയലിന്റെ ജയം. റോഡ്രിഗോ ,മാർകോ അസെൻസിയോ ,ലൂക്കസ് വസ്ക്വാസ് എന്നിവരാണ് റയലിൻെറ മറ്റു ഗോളുകൾ നേടിയത്.ആദ്യ പകുതിയിലെ മിനുട്ടിലാണ് ബെൻസിമ ഹാട്രിക്ക് നേടിയത്.

ജയത്തോടെ റയൽ മാഡ്രിഡ് ലാലിഗയിൽ ബാഴ്‌സലോണയുടെ ലീഡ് 12 പോയിന്റായി കുറച്ചു.ഈ ഹാട്രിക്ക് ബെൻസെമയുടെ ലീഗിലെ ഗോളുകളുടെ എണ്ണം 14 ആയി ഉയർത്തുകയും ചെയ്തു.ബാഴ്സയുടെ റോബർട്ട് ലെവൻഡോവ്സ്കിക്ക് പിന്നിൽ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാമതെത്തിച്ചു.22 ആം മിനുട്ടിൽ കൗണ്ടർ അറ്റാക്കിൽ നിന്നും റോഡ്രിഗോ റയലിനെ മുന്നിലെത്തിച്ചു. 29 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ ബെൻസെമ തന്റെ ആദ്യ ഗോൾ നേടി.

32 ആം മിനുട്ടിൽ വിനിഷ്യസിന്റെ മികച്ചൊരു പാസിൽ നിന്നും ഫ്രഞ്ച് സ്‌ട്രൈക്കർ റയലിന്റെ മൂന്നാമത്തെ ഗോൾ നേടി. 36 ആം മിനുട്ടിൽ റോഡ്രിഗോയുടെ ക്രോസിൽ നിന്നും 35 കാരൻ തന്റെ ഹാട്രിക്ക് തികക്കുകയും റയലിന്റെ സ്കോർ 4 -0 ആക്കി ഉയർത്തുകയും ചെയ്തു.രണ്ടാം പകുതിയിൽ റോഡിഗോയോടൊപ്പമുള്ള വൺ-ടു പാസിൽ നിന്നും മാർക്കോ അസെൻസി റയലിന്റെ അഞ്ചാം ഗോൾ നേടി. ഇഞ്ചുറി ടൈമിൽ ഈഡൻ ഹസാർഡ് കൊടുത്താൽ പാസിൽ നിന്നും ലൂക്കാസ് വാസ്ക്വസ് റയലിന്റെ ആറാം ഗോൾ നേടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ന്യൂ കാസിൽ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ജയത്തോടെ ന്യൂ കാസിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.ജോ വില്ലോക്ക് (65′) കാളം വിൽസൺ (88′) എന്നിവരാണ് ന്യൂ കാസിലിനായി ഗോളുകൾ നേടിയത്