‘ഈ കളി ജയിക്കുക എന്നത് പ്രധാനമാണ്’ : ബംഗളുരുവിനെതിരെയുള്ള മത്സരം കളിക്കാർക്ക് മാത്രമല്ല, ആരാധകർക്കും ക്ലബ്ബിനും പ്രത്യേകതയുള്ളതാണെന്ന് അഡ്രിയാൻ ലൂണ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ്‌സിക്ക് ആതിഥേയത്വം വഹിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുക്കുകയാണ്. നാളെ നടക്കുന്ന മത്സരത്തിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളുരുവിനെ നേരിടും.കടുത്ത ഏറ്റുമുട്ടലുകളുടെ സമ്പന്നമായ ചരിത്രമുള്ള ഈ മത്സരം ആവേശകരമവും എന്ന വിശ്വാസത്തിലാണ് ആരാധകർ.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ, കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ എന്നിവർ മാധ്യമങ്ങളോട് സംസാരിച്ചു.”കളിക്കാർക്ക് മാത്രമല്ല, ആരാധകർക്കും ക്ലബ്ബിനും ഇത് ഒരു പ്രത്യേക ഗെയിമാണ്. ഈ മത്സരത്തിൻ്റെ അർത്ഥമെന്താണെന്ന് ഞങ്ങൾക്കറിയാം, വിജയത്തിനായി പോരാടാൻ ഞങ്ങൾ തയ്യാറാണ്. മുൻനിര സ്ഥാനങ്ങൾക്കായുള്ള ഓട്ടത്തിൽ തുടരുന്നത് ഞങ്ങൾക്ക് നിർണായകമാണ്” അഡ്രിയാൻ ലൂണ പറഞ്ഞു.

“എല്ലാവർക്കും ഇത് ഒരു പ്രത്യേക ഗെയിമാണ്, എല്ലാവർക്കും ഈ ഗെയിം നമ്മുടെ ആളുകൾക്ക് വേണ്ടി വിജയിക്കുക എന്നത് പ്രധാനമാണ്, കഴിഞ്ഞ കാലങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ജയിക്കുക എന്നത് പ്രധാനമാണ്, ഈ മത്സരം ജയിച്ചാൽ ഒന്നാം സ്ഥാനത്തിന് 2 പോയിൻ്റ് അകലെ ഞങ്ങൾ ഉണ്ടാകും, ഇതാണ് ഞങ്ങളുടെ ലക്ഷ്യം” ബ്ലാസ്റ്റേഴ്‌സ് നായകൻ പറഞ്ഞു.

“ഞങ്ങൾ മൂന്ന് നല്ല കളിക്കാരാണ്, ഞങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ കൂടുതൽ സമയം ആവശ്യമാണ്, ഇതുവരെ നോഹ അതിശയിപ്പിക്കുന്നതാണ്, ജീസസും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നു, കഴിഞ്ഞ മത്സരത്തിൽ ഞാൻ 90 മിനിറ്റ് കളിച്ചു. സീസണിലുടനീളം ഞങ്ങൾ നന്നായി കളിക്കുമെന്ന് ഞാൻ കരുതുന്നു, പക്ഷേ ഇത് 3 കളിക്കാരെക്കുറിച്ചല്ല, ടീമിനെക്കുറിച്ചാണ്.ഈ ടീമിലെ എല്ലാവരും ഒരേ ലക്ഷ്യത്തിനായി പോരാടുകയാണ്, അതാണ് ഞങ്ങളെ ശക്തരാക്കുന്നത്” ജീസസ് – ലൂണ – നോഹ സംയോജനത്തെക്കുറിച്ച് ചോദിച്ചപ്പോൾ നായകൻ പറഞ്ഞു.

“വളരെ നാളുകൾക്ക് ശേഷം എനിക്ക് 90 മിനിറ്റും (എംഡിഎസിനെതിരെ) കളിക്കാൻ കഴിഞ്ഞു, അതിനേക്കാൾ നന്നായി എനിക്ക് ചെയ്യാൻ കഴിയുമെന്ന് എനിക്കറിയാം, പക്ഷേ കൂടുതൽ മിനിറ്റുകൾ നേടേണ്ടത് പ്രധാനമാണ്, പക്ഷേ പ്രധാന കാര്യം ഞങ്ങൾ ഗെയിം വിജയിച്ചു എന്നതാണ് ” ലൂണ പറഞ്ഞു.