യുണൈറ്റഡിന് മുന്നിൽ കീഴടക്കി ബാഴ്സലോണ : ഡി മരിയയുടെ ഹാട്രിക്കിൽ യുവന്റസിന് ജയം : ഡിബാലയുടെ ഗോളിൽ റോമ

യൂറോപ്പ ലീഗ് പ്ലെ ഓഫിൽ ബാഴ്‌സലോണയെ കീഴടക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തി റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ ഗോളിൽ 18 ആം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നിലായി.

ബ്രൂണോ ഫെർണാണ്ടസ് ബാൾദെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടിയാണ് ലെവെൻഡോസ്‌കിയായണ് ലക്ഷ്യത്തിലെത്തിച്ചത്.ഇടവേളയ്ക്ക് ശേഷം യുണൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചു വരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.47-ാം മിനിറ്റിൽ ഫ്രെഡിന്റെ മികച്ച ഫിനിഷിലൂടെ യുണൈറ്റഡ് സമനില നേടി.ബ്രൂണോയുടെ പാസിൽ നിന്നാണ് ഫ്രെഡ് ഗോൾ നേടിയത്.72ആം മിനുട്ടിൽ ആന്റണിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ഗർനാചോയുടെയും ഫ്രെഡിന്റെയും ഷോട്ടുകൾ ബാഴ്സലോണ ഡിഫൻസ് ബ്ലോക്ക് ചെയ്തു എങ്കിലും പിന്നാലെ വന്ന ആന്റണിയുടെ ഷോട്ട് ടെർ സ്റ്റേഗനെ കീഴ്പ്പെടുത്തി.അഗ്രിഗേറ്റിൽ യുണൈറ്റഡ് 4-3 നു മുന്നിലെത്തി.

അവസാന നിമിഷങ്ങളിൽ ബാഴ്സലോണ സമനില ഗോളിനായി ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.2008 ലെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലുകൾക്ക് ശേഷം ബാഴ്‌സലോണയ്‌ക്കെതിരെ മാൻ യുണൈറ്റഡിന്റെ ആദ്യ വിജയമാണിത്, ക്ലബ്ബിലെ തന്റെ ആദ്യ സീസണിൽ മാനേജർ എറിക് ടെൻ ഹാഗിന്റെ മറ്റൊരു പ്രധാന നേട്ടമാണിത്.ഞായറാഴ്ച ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന കാരബാവോ കപ്പ് ഫൈനലിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടുന്ന യുണൈറ്റഡിന് കൂടുതൽ ആത്മവിശ്വാസം ഈ ജയം നൽകും.ഈ സീസണിൽ സാവി ഹെർണാണ്ടസിന് കീഴിൽ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ആദ്യ ഹർഡിൽസിൽ വീണതിന് ശേഷം ലാലിഗ നേടാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ.

മറ്റൊരു മത്സരത്തിൽ അര്ജന്റീന സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയുടെ ഹാട്രിക്കിന്റെ ബലത്തിൽ യുവന്റസ് നാന്റസിനെതിരെ 3-0 ന് വിജയിച്ചു. ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചിരുന്നു, ആറാം മിനുട്ടിൽ ബോക്‌സിന്റെ അരികിൽ നിന്ന് മൂലയിലേക്ക് കർവിങ് സ്‌ട്രൈക്കിലൂടെ ഡി മരിയ യുവന്റസിനെ മുന്നിലെത്തിച്ചു.16-ാം മിനിറ്റിൽ ഡിഫൻഡർ പാലോയിസ് ചുവപ്പ് കാർഡ് കണ്ട പുറത്തായത് നാന്റസിനു തിരിച്ചടിയായായി. 20-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് ഡി മരിയ യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കി.78-ാം മിനിറ്റിൽ വ്‌ലഹോവിചിന്റെ അസിസ്റ്റിൽ നിന്ന് ഡി മരിയ തന്റെ ഹാട്രിക് തികച്ചു.

2000-ൽ ഫിലിപ്പോ ഇൻസാഗിക്ക് ശേഷം യുവേഫ മത്സരത്തിൽ യുവന്റസ് താരത്തിന്റെ ആദ്യ ഹാട്രിക്കായിരുന്നു ഇത്.റെഡ് ബുൾ സാൽസ്ബർഗിനെതിരെ 2-0 ന് ജയിച്ച എഎസ് റോമ അടുത്ത റൗണ്ടിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു, അഗ്രിഗേറ്റിൽ 2-1നാണ് റോമ വിജയം ഉറപ്പിച്ചു. ആൻഡ്രിയ ബെലോട്ടിയും പൗലോ ഡിബാലയും നേടിയ രണ്ട് മികച്ച ഗോളുകൾ ആണ് റോമയുടെ ജയം.ആദ്യ പാദത്തിൽ റോമാ ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.