പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബെംഗളൂരു എഫ്‌സിയെ വീഴ്‌ത്തി ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. നാലാം തവണയാണ് എടികെ ഐഎസ്എൽ കിരീടം നേടുന്നത്. അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയായത്.
14-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രറ്റോസ് എടികെയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ബോക്‌സില്‍ വച്ച് പന്ത് കൈകൊണ്ട് റോയ് കൃഷ്‌ണ തടുത്തതിനായിരുന്നു എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. മത്സരം ഇടവേളയ്ക്ക് പിരിയുന്നതിന് നിമിഷങ്ങള്‍ മാത്രം മുമ്പ് കൃഷ്‌ണയെ ഫൗള്‍ ചെയ്‌തതിന് ലഭിച്ച പെനാൽറ്റിയിൽ നിന്നും സുനില്‍ ഛേത്രി ബംഗളുരുവിനെ ഒപ്പമെത്തിച്ചു.
78-ാം മിനുറ്റില്‍ റോഷൻ സിംഗ് എടുത്ത കോർണറിൽ നിന്നും ഹെഡറിലൂടെ റോയ് കൃഷ്‌ണ ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. 85 ആം മിനുട്ടിൽ പെട്രറ്റോസ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോടെ എടികെ യെ ഒപ്പമെത്തിച്ചു.അതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഗോളിനായി ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആദ്യത്തെ രണ്ടു കിക്കുകളും ഇരു ടീമുകളും ഗോളാക്കി മാറ്റി.
ബംഗളുരുവിലെ മൂന്നാം കിക്കെടുത്ത ബ്രൂണോയെ എടികെ കീപ്പർ തടഞ്ഞു. എന്നാൽ അടുത്ത കിക്ക് ഗോളാക്കി എടികെ മുന്നിലെത്തി.അടുത്ത കിക്കുകൾ ഇരു ടീമുകളും ഗോളാക്കിയതോടെ സ്കോർ 4 -3 ആയി . എന്നാൽ ബംഗളുരുവിന്റെ പാബ്ലോയുടെ കിക്ക് പഴയതോടെ എടികെ വിജയവും കിരീടവും ഉറപ്പിച്ചു സ്കോർ 4 -3 .