ലോകോത്തര ഫ്രീകിക്ക് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , അൽ നസ്റിന് വിജയം |Cristiano Ronaldo

സൗദി പ്രൊ ലീഗിൽ അബഹക്കെതിരെ തകർപ്പൻ വിജയവുമായുമായി അൽ നാസർ . ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അൽ നാസറിന്റെ വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളായിരുന്നു മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഫ്രീകിക്ക് കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു.

മത്സരത്തിന്റെ 26 ആം മിനുട്ടിൽ മുഹമ്മദ് നേടിയ ഗോളിൽ അബഹ ലീഡ് നേടി.ആദ്യ പകുതിയിലെ അവസാന മിനിറ്റുകളിൽ റൊണാൾഡോ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോൾ അകന്നു നിന്നു.രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് അബഹ പ്രതിരോധ താരങ്ങൾക്കിടയിലൂടെ ഗോൾ പോസ്റ്റിൻ്റെ ഇടത് മൂലയിലേക്ക് തിരിച്ച് വിട്ടു മനോഹര ഗോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്.

2022 ൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനായി കളിക്കുമ്പോൾ നോർവിചിനെതിരെയാണ് റൊണാൾഡോ അവസാനമായി ഫ്രീകിക്ക് ഗോൾ നേടിയത്.റൊണാൾഡോയുടെ കരിയറിലെ 59 മത്തെ ഫ്രീകിക്ക് ഗോൾ കൂടി ആയിരുന്നു ഇത്.എൺപത്തിയാറാം മിനിറ്റിൽ ലഭിച്ച പെനാൾട്ടി ബ്രസീൽ താരമായ ടെലിസ്കയ്ക്ക് റൊണാൾഡോ നൽകി. ലീഗിൽ ഗോൾഡൻ ബൂട്ട് ലക്ഷ്യമിടുന്ന ടാലിസ്കാക്ക് ഗോൾ ആവശ്യമായിരുന്നു. ബ്രസീലിയൻ ഗോൾ നേടിക്കൊണ്ട് അൽ നാസറിന് വിജയം നേടിക്കൊടുത്തു.

21 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 49 പോയിന്റുമായി അൽ നാസർ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.51 പോയിന്റുമായി ഇത്തിഹാദാണ്‌ ഒന്നാം സ്ഥാനത്താണ്.