11 വർഷത്തിന് ശേഷം ആൻഫീൽഡിൽ ലിവർപൂളിനെതിരെ വിജയം നേടാൻ ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആൻഫീൽഡിൽ നടക്കുന്ന നിർണായക ഏറ്റുമുട്ടലിൽ ലീഗ് ലീഡേഴ്‌സായ ആഴ്സണൽ യുർഗൻ ക്ലോപ്പിന്റെ ലിവർപൂളുമായി ഏറ്റുമുട്ടും.11 വർഷമായി ആൻഫീൽഡിൽ ലിവർപൂളിനെ തോൽപ്പിച്ചിട്ടില്ലാത്ത ആഴ്സണലിന്‌ ഇന്ന് ജയം കൂടിയേ തീരു.ആഴ്സണലിന് എന്നും മോശം ഓർമ്മകൾ നൽകുന്ന ഒരു വേദിയാണ് ആൻഫീൽഡ്.

മോശം സീസണിൽ തുടരുന്ന ലിവർപൂൾ ആൻഫീൽഡിൽ കഴിഞ്ഞ ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിലും ആഴ്സണലിനെ പരാജയപ്പെടുത്തിയിരുന്നു. ഓരോ മത്സരത്തിലും കുറഞ്ഞത് മൂന്ന് തവണയെങ്കിലും റെഡ്സ് സ്കോർ ചെയ്തിട്ടുണ്ട് (ആകെ 22 ഗോളുകൾ).പ്രീമിയർ ലീഗ് സ്റ്റാൻഡിംഗിൽ നിലവിൽ എട്ടാം സ്ഥാനത്താണ് ലിവർപൂൾ, ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല. ഈ ആഴ്‌ച ചെൽസിയ്‌ക്കെതിരെ നടന്ന മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.ലീഡ്‌സ് യുണൈറ്റഡിനെ 4-1 ന് പരാജയപെടുത്തിയാണ് ആഴ്‌സണൽ എത്തുന്നത്

.19 വർഷത്തിന് ശേഷം തങ്ങളുടെ ആദ്യ കിരീടം നേടുകയെന്ന ലക്ഷ്യത്തോടെ “വലിയ അവസരമായി” `ഇന്നത്തെ മത്സരത്തെ കാണുന്നുവെന്ന് ആഴ്സണൽ മാനേജർ മൈക്കൽ അർട്ടെറ്റ പറഞ്ഞു.”ഒരു വലിയ വെല്ലുവിളി ഉണ്ടെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ആൻഫീൽഡിൽ പോയി ഞങ്ങൾ വർഷങ്ങളായി ചെയ്യാത്ത എന്തെങ്കിലും ചെയ്യാൻ ഒരു വലിയ അവസരം ഞാൻ ഇന്ന് കാണുന്നു” ആർട്ടെറ്റ പറഞ്ഞു.മാഞ്ചസ്റ്റർ സിറ്റിയെക്കാൾ അഞ്ചു പോയിന്റ് പോയിന്റ് ലീഡാണ് ആഴ്സനലിനുളളത്.

2012-13 സീസണിൽ ലിവർപൂളിനെതിരെ 2-0ന് ജയിച്ചതാണ് ആഴ്സണലിന്റെ ആൻഫീൽഡിലെ അവസാന വിജയം.ആ മത്സരത്തിൽ ആർറ്റെറ്റയും കളിചിരുന്നു. ഇരു ടീമുകളും തമ്മിൽ കളിച്ച 238 മത്സരങ്ങളിൽ 94ലും ലിവർപൂൾ ജയിച്ചപ്പോൾ ആഴ്‌സണൽ 82 മത്സരങ്ങൾ ജയിച്ചു.