മേജർ സോക്കർ ലീഗിൽ വീണ്ടും അർജന്റീന താരത്തിന്റെ സൂപ്പർ ഗോൾ |Thiago Almada

2022-ൽ അറ്റ്‌ലാന്റ യുണൈറ്റഡിൽ ചേർന്നതിനുശേഷം 22-കാരനായ അർജന്റീനിയൻ റൈസിംഗ് സ്റ്റാർ തിയാഗോ അൽമാഡക്ക് മേജർ ലീഗ് സോക്കറിലെ ഏറ്റവും മികച്ച ഗോളുകൾ നേടാൻ സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഫ്രീകിക്കിൽ നിന്നും ലോങ്ങ് റേഞ്ച്കളിൽ നിന്നും മികച്ച ഗോളുകൾ നേടാൻ അര്ജന്റീന താരത്തിന് കഴിഞ്ഞു.

ഇന്ന് ഫിലാഡൽഫിയ യൂണിയനെതിരെ നേടിയ തകർപ്പൻ ഗോളോടെ അൽമാഡ വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.ഫിലാഡൽഫിയ യൂണിയനെതിരെ അറ്റ്ലാന്റ യുണൈറ്റഡിനെ 2-0ന് വിജയത്തിലേക്ക് നയിച്ച അൽമാഡ ഒരു ഗോളും അസിസ്റ്റുമായി മിന്നുന്ന പ്രകടനം പുറത്തെടുത്തു.മത്സരത്തിന്റെ ഏഴാം മിനുട്ടിലാണ് തിയാഗോ അൽമാഡയുടെ ഗോൾ പിറക്കുന്നത്. ബോക്സിനു പുറത്ത് നിന്നും 22 കാരൻ എടുത്ത ഫ്രീകിക്ക് എതിർ ടീമിന്റെ വാളിൽ തട്ടിയെങ്കിലും റീ ബൗണ്ടിൽ മോനോഹരമായ വലം കാൽ ഷോട്ടിലൂടെ താരം പന്ത് വലയിലെത്തിച്ചു.

സെറ്റ് പീസുകൾ സ്ട്രൈക്ക് ചെയ്യുമ്പോൾ തിയാഗോ അൽമാഡ എത്ര അപകടകാരിയാണെന്ന് ടീമുകൾക്ക് അറിയാം അത്കൊണ്ട് തന്നെ ഏറ്റവും കടുത്ത പ്രതിരോധ മതിൽ അവർ തീർക്കുകയും ചെയ്യും.ഈ സീസണിൽ ബോക്സിന് പുറത്ത് നിന്ന് അൽമാഡയുടെ ആറാം ഗോളായിരുന്നു ഇത്.10 അസിസ്റ്റുകൾക്കൊപ്പം സീസണിൽ എട്ട് ഗോളുകൾ അർജന്റീന താരം നേടിയിട്ടുണ്ട്. മത്സരത്തിലെ 79 ആം മിനുട്ടിൽ അൽമാഡയുടെ അസ്സിസ്റ്റിൽ നിന്നും ബ്രൂക്‌സ് ലെനൻ അറ്റലാന്റയുടെ രണ്ടാം ഗോൾ നേടി.

ഡിസംബറിൽ ഖത്തറിൽ അർജന്റീന ലോക ചാമ്പ്യന്മാരായി കിരീടമണിഞ്ഞപ്പോൾ ലോകകപ്പ് നേടുന്ന ആദ്യത്തെ സജീവ MLS കളിക്കാരനായി അൽമാഡ മാറി. ടൂർണമെന്റിൽ ഒരു കളിയിൽ മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂവെങ്കിലും അവസരം കിട്ടിയപ്പോൾ അദ്ദേഹം തന്റെ കഴിവുകൾ സ്ഥിരമായി പ്രകടിപ്പിച്ചു.ഈ വർഷം മാർച്ചിൽ പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനിടെ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടുകയും ചെയ്തു.