‘അലിസൺ or ക്വാർട്ടുവ’: ആരുടെ ഭാഗത്ത് നിന്നാണ് ഇന്നലെ വലിയ പിഴവ് സംഭവിച്ചത്?

റയൽ മാഡ്രിഡും ലിവർപൂളും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തെ കുറിച്ച് ഓർക്കുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ഓർമയിൽ വരുന്ന ഒരു മുഖമാണ് മുൻ ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസ്. 2017/2018 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ, റയൽ മാഡ്രിഡിനോട് ലിവർപൂൾ 3-1 ന് തോറ്റപ്പോൾ, അവരുടെ ഗോൾകീപ്പർ ലോറിസ് കാരിയസിന്റെ പിഴവുകൾ കാരണം ലിവർപൂൾ മത്സരത്തിൽ രണ്ട് ഗോളുകൾ വഴങ്ങി.

ഇപ്പോഴിതാ വീണ്ടും ലിവർപൂൾ-റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾകീപ്പർമാർ പിഴവ് വരുത്തുന്നത് കണ്ടു.ഇന്നലെ രാത്രി ആൻഫീൽഡിൽ ലിവർപൂളിനായി മുഹമ്മദ് സലായുടെ രണ്ടാം ഗോൾ റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ടോയിസിന്റെ പിഴവിന്റെ ഫലമായിരുന്നു. പന്ത് സ്വീകരിച്ച ഗോൾകീപ്പര്ക്ക് അത് നിയന്ത്രിക്കുന്നതിൽ പിഴവ് വന്നതോടെ ആ അവസരം മുതലെടുത്ത് മുഹമ്മദ് സലാ അതിവേഗം സ്കോർ ചെയ്തു.

ലിവർപൂൾ ഗോൾകീപ്പർ അലിസൺ ബെക്കറുടെ വമ്പൻ പിഴവിന് ശേഷം വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിന്റെ രണ്ടാം ഗോൾ നേടി. വിനീഷ്യസിനെ പ്രതിരോധിക്കുന്നതിൽ ലിവർപൂൾ ഡിഫൻഡർ നൽകിയ മൈനസ് ഒഴിവാക്കാൻ അലിസൺ ബെക്കർ തൊടുത്ത ഷോട്ട് വിനിഷ്യസിന്റെ കാലിൽ തട്ടി വലയിൽ കയറി.

ഈ അബദ്ധം മത്സരത്തിൽ അലിസണിന് ആത്മവിശ്വാസം നഷ്ടപ്പെടുത്താൻ കാരണമായി എന്ന് നിസ്സംശയം പറയാം. കളിയുടെ തുടക്കത്തിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ലിവർപൂൾ പിന്നീട് 5 ഗോളിന് തോറ്റു.