അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അടുത്തിടെ തന്റെ കരിയറിലെ 800-ാം ഗോൾ നേടിയിരുന്നു. മാർച്ച് 23 വ്യാഴാഴ്ച പനാമയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ 89-ാം മിനിറ്റിൽ ഒരു ഫ്രീ-കിക്കിലൂടെ നേടിയ ഗോളിലൂടെയാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്. മത്സരത്തിൽ അര്ജന്റീന 2-0 ന് മത്സരം ജയിക്കുകയും ചെയ്തു. ലയണൽ മെസ്സിയുടെ മികച്ച കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടിയാണിത്.
ബാഴ്സലോണ, പാരീസ് സെന്റ് ജെർമെയ്ൻ, അർജന്റീന എന്നിവക്കായി ഇറങ്ങിയ മെസ്സി ഇപ്പോൾ 1018 മത്സരങ്ങളിൽ നിന്ന് 803 ഗോളുകൾ നേടിയിട്ടുണ്ട്, ഒരു കളിയിൽ 0.78 ഗോളുകൾ എന്ന മികച്ച ശരാശരിയിലാണ് ഈ നേട്ടം കൈവരിച്ചത്.ഈ ആഴ്ച ആദ്യം കുറക്കാവോയ്ക്കെതിരെ ഹാട്രിക്കോടെ മെസ്സി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. രാജ്യത്തിന്റെ റെക്കോർഡ് ഗോൾ സ്കോററായ മെസ്സി അര്ജന്റീന ജേഴ്സിയിൽ 100 ഗോളുകൾ തികക്കുകയും ചെയ്തു.
തന്റെ 803 ഗോളുകളിൽ, ബാഴ്സലോണയ്ക്കായി 672 ഗോളുകളും (778 ഗെയിമുകൾ); അർജന്റീനയ്ക്ക് 102 (174 കളികൾ), പാരീസ് ടീമിനായി 29 (66 കളികൾ) നേടി.തന്റെ കരിയറിൽ 332 ഗോൾകീപ്പർമാർക്കെതിരെയാണ് അർജന്റീനിയൻ താരം ഗോൾ നേടിയിട്ടുണ്ട്. ഇതിൽ 97 കീപ്പർക്കെതിരെ മെസ്സിക്ക് ഗോൾ നേടാൻ സാധിച്ചിട്ടില്ല .വഴങ്ങിയ ബാക്കിയുള്ള 235 പേരിൽ സെൽറ്റ വിഗോയുടെ ഡീഗോ ആൽവസാണ് പട്ടികയിൽ ഒന്നാമത്.
Lionel Messi, the king of solo goals 🐐🔥 pic.twitter.com/XW7FkIbU5L
— LM 🇦🇷⁷ (@Leo_messii_7) March 30, 2023
17 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് സ്പാനിഷ് ഗോൾകീപ്പർമാർ വഴങ്ങിയത്.മറ്റൊരു ശ്രദ്ധേയമായ പേര് റയൽ മാഡ്രിഡ് ഇതിഹാസം ഐക്കർ കാസിലാസ് ആണ്.26 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ ആണ് സ്പാനിഷ് കീപ്പർക്കെതിരെ മെസ്സി നേടിയത്.ഗോർക്ക ഇറൈസോസിനെതിരെയും മെസ്സി 18 ഗോളുകൾ നേടിയിട്ടുണ്ട്.ക്യാമ്പ് നൗവിൽ മൂന്ന് സീസണുകളിൽ അർജന്റീനയ്ക്കൊപ്പം ടീമംഗങ്ങളായിരുന്നു ചിലിയൻ കീപ്പർ ക്ലോഡിയോ ബ്രാവോ 20 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ വഴങ്ങി.എന്നാൽ ബ്രസീലിയൻ കീപ്പർ ജൂലിയോ സെസാറിനെതിരെ അഞ്ചു മത്സരങ്ങൾ കളിച്ചെങ്കിലും ഒരു ഗോൾ പോലും നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല.