അഡ്രിയാൻ ലൂണയുടെ പരിക്ക് ഗുരുതരം ,കുറഞ്ഞത് മൂന്ന് മാസമെങ്കിലും പുറത്തിരിക്കാൻ സാധ്യത |Kerala Blasters |Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ പത്താമത്തെ മത്സരത്തിൽ പഞ്ചാബ് എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വമ്പൻ തിരിച്ചടിയായി നായകൻ അഡ്രിയാൻ ലൂണയുടെ പരിക്ക്. പരിശീലത്തിനിടെ സൂപ്പർതാരത്തിന് പരിക്ക് ബാധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി അടുത്ത ബന്ധമുള്ള ഐഎസ്എൽ കമന്റേറ്റർ ഷൈജു ദാമോദരൻ അഡ്രിയാൻ ലൂണയുടെ പരിക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സികോപ്പമുള്ള പരിശീലനത്തിനിടെ കാൽമുട്ടിലെ ലീഗ്മന്റിന് പരിക്ക് ബാധിച്ച അഡ്രിയാൻ ലൂണക്ക് സർജറി അത്യാവശ്യമാണ്. പരിക്ക് ബാധിച്ച ലീഗ്മെന്റുകൾ ശസ്ത്രക്രിയ ചെയ്ത് വിശ്രമം എടുത്തതിനു ശേഷം മാത്രമേ സൂപ്പർ താരത്തിനു കളിക്കാൻ കഴിയുകയുള്ളൂ. അതിനാൽ തന്നെ പരിക്കിനുള്ള സർജറിക്ക് വേണ്ടി അഡ്രിയാൻ ലൂണ ഇന്ന് മുംബൈയിലേക്ക് പോയിട്ടുണ്ട്.

മുംബൈയിൽ വെച്ച് സർജറി ചെയ്യുന്ന ലൂണ സർജറിക്ക് ശേഷം തന്റെ നാടായ ഉറുഗ്വയിലേക്ക് മടങ്ങും. തുടർന്ന് പരിക്കിൽ നിന്നും മോചിതനാവാനുള്ള വിശ്രമവും റിക്കവറി പ്രക്രിയയും ചെയ്യുന്ന ലൂണ കുറഞ്ഞത് മൂന്നു മാസമെങ്കിലും വിശ്രമം എടുക്കുമെന്നാണ് അറിയാനാവുന്നത്. അതിനാൽ തന്നെ ഈ സീസണിൽ ബ്ലാസ്റ്റർസിനോടോപ്പം അഡ്രിയാൻ ലൂണ കളിക്കാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് ബാധിച്ചത് ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിനെ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. അതിനാൽ തന്നെ ലൂണക്ക് പകരം മറ്റൊരു വിദേശ താരത്തിനെ ഈ സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന് സൈൻ ചെയ്യേണ്ടതുണ്ട്. പരിക്ക് ബാധിച്ച അഡ്രിയാൻ ലൂണക്ക് എല്ലാവിധ റിക്കവറി ആശംസകളും പ്രാർത്ഥനകളും ബ്ലാസ്റ്റേഴ്‌സ് ആരാധകർ നേരുന്നുണ്ട്.