
2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനോട് ഗോൾരഹിത സമനില വഴങ്ങി ഇന്ത്യ | Indian Football
ഷില്ലോങ്ങിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യയും ബംഗ്ലാദേശും 0-0 എന്ന സമനിലയിൽ പിരിഞ്ഞു.പ്രീമിയർ ലീഗ് താരം ഹംസ ചൗധരി – നിലവിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഷെഫീൽഡ് യുണൈറ്റഡിൽ ലോണിൽ – ഇംഗ്ലണ്ടിൽ നിന്ന് മാറി ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ചതിനാൽ, ഈ മത്സരം കാര്യമായ ആവേശം സൃഷ്ടിച്ചു.
ബംഗ്ലാദേശ് ഗോൾകീപ്പർ മിതുൽ മർമ്മ 31-ാം മിനിറ്റിൽ അതിശയകരമായ ഒരു ഇരട്ട സേവ് നടത്തി ഉദാന്ത സിങ്ങിനും ഫാറൂഖ് ചൗധരിക്കും ആദ്യ ഗോൾ നിഷേധിച്ചു.ആദ്യ പകുതിയിൽ ഇന്ത്യയ്ക്ക് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഇത് പകുതി സമയം 0-0 എന്ന നിലയിൽ ഇരു ടീമുകളും പിരിഞ്ഞു,ആദ്യ പകുതിയിൽ സന്ദർശകർക്ക് മികച്ച അവസരങ്ങൾ ലഭിച്ചു. ബംഗ്ലാദേശ് മിഡ്ഫീൽഡർ മോജിബുർ റഹ്മാൻ ജോണിക്ക് രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചു, പകുതി സമയത്തിന് തൊട്ടുമുമ്പ് അത് ലഭിച്ചു എന്നാൽ വിശാൽ കൈത്ത് അത് നിഷേധിച്ചു.
It ends all square in Shillong.#INDBAN #ACQ2027 #BlueTigers 🐯 #IndianFootball ⚽ pic.twitter.com/KGNBDBHcEf
— Indian Football Team (@IndianFootball) March 25, 2025
പകുതി സമയ വിസിൽ മുഴങ്ങുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് ഒരു പകുതി അവസരം കൂടി ലഭിച്ചു, ലിസ്റ്റൺ കൊളാക്കോ ഒരു ലോബ്ഡ് ക്രോസ് ഹെഡ് ചെയ്തുവെങ്കിലും ഗോളായി മാറിയില്ല.ശുഭാഷിസ് ബോസ് ദ്യ പകുതിയിൽ ഒരു നിർണായക ഗോൾ-ലൈൻ ക്ലിയറൻസും നടത്തി. രണ്ടാം പകുതിയിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും മികച്ച മുന്നേറ്റങ്ങൾ കാണാൻ സാധിച്ചെങ്കിലും ഗോൾ മാത്രം പിറന്നില്ല.