
‘തനിക്ക് വേണ്ടിയല്ലായിരുന്നു , മറ്റൊരാൾക്ക് വേണ്ടിയാണ് ഞാൻ നോഹയുമായി തർക്കത്തിൽ ഏർപ്പെട്ടത് , താൻ ചെയ്തത് തെറ്റായിപ്പോയി ‘ : അഡ്രിയാൻ ലൂണ | Kerala Blasters
വ്യാഴാഴ്ച ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി 3-1 ന്റെ മിന്നുന്ന ജയം സ്വന്തമാക്കിയിരുന്നു.വിൽമർ ജോർദാൻ ഗില്ലിന് മാർച്ചിംഗ് ഓർഡറുകൾ ലഭിച്ചതിനെത്തുടർന്ന് ചെന്നൈ പത്ത് പേരുമായി കളിച്ച മത്സരത്തിൽ ജീസസ് ജിമിനെസ്, കൊറൗ സിംഗ് തിംഗുജാം, ക്വാമെ പെപ്ര എന്നിവരുടെ ഗോളുകൾ ബ്ലാസ്റ്റേഴ്സിന് മൂന്നു പോയിന്റുകൾ നേടിക്കൊടുത്തു.
രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് സമയത്ത് വിൻസി ബാരെറ്റോയിലൂടെ ചെന്നൈ ആശ്വാസ ഗോൾ നേടി. ഇന്നലെ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയാണ് നിലനിർത്തുന്നത്. ഇന്നലത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി നായകൻ അഡ്രിയാൻ ലൂണ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.കേരള ബ്ലാസ്‌റ്റേഴ്‌സിനെ കളിക്കളത്തിൽ സഹായിക്കുന്നതിനായി ഏത് പൊസിഷനിൽ കളിക്കാനും താൻ തയാറാണെന്ന് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പറഞ്ഞു. മത്സരത്തിൽ സെൻട്രൽ മിഡ്ഫീൽഡറുടെ ജോലി ലൂണ ഭംഗിയായി നിർവഹിക്കുകയും ചെയ്തു.
— Indian Super League (@IndSuperLeague) January 30, 2025
DRIAN LUN
MASTERCLASS!
#CFCKBFC #ISL #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #AdrianLuna #ISLPOTM | @KeralaBlasters @JioCinema @Sports18 @StarSportsIndia pic.twitter.com/vgX7nzGM9u
“ഞാൻ ടീമിനെ സഹായിക്കുന്നിടത്തോളം, ഒരു മിഡ്ഫീൽഡറായോ ഒരു നമ്പർ 10 ആയോ കളിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. കളത്തിലുള്ള ഓരോ കളിക്കാരനും ടീമിനെ സഹായിക്കേണ്ടത് ഞങ്ങൾക്ക് അത്യാവശ്യമാണ്. ഇന്ന് അങ്ങനെയായിരുന്നു എന്നതിൽ ഞാൻ സന്തോഷവാനാണ്. പക്ഷേ, പരിശീലകൻ എന്നോട് ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും എനിക്ക് കളിക്കാൻ കഴിയും.” അദ്ദേഹം വ്യക്തമാക്കി . മത്സരത്തിൽ ലൂണായും വിങ്ങർ നോവ സദൗയിയും കൊമ്പുകോർത്തിരുന്നു.
ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു ടീമിനാകെ നാണക്കേടായ സംഭവം. മുഹമ്മദ് അസ്ഹര്‍ നല്‍കിയ പന്തുമായി മുന്നേറിയ നോഹക്ക് ഗോളടിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും താരത്തിന് ലക്ഷ്യം കാണാനായിരുന്നില്ല. എന്നാല്‍ ഈ സമയം ബോക്‌സില്‍ ഗോളടിക്കാനുള്ള മികച്ച പൊസിഷനില്‍ അരാലും മാര്‍ക്ക് ചെയ്യപ്പെടാതെ ലൂണയും ഇഷാന്‍ പണ്ഡിതയും ഉണ്ടായിരുന്നു. പാസ് നല്‍കാതെ മികച്ച ഒരു അവസരം നഷ്ടപ്പെടുത്തിയതിന് ലൂണ ഉടന്‍ തന്നെ നോഹയ്ക്ക് നേര്‍ക്ക് എന്തോ പറഞ്ഞു. നോഹയും തിരിച്ചടിച്ചതോടെ ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി. ഇഷാന്‍ പണ്ഡിതയാണ് പെട്ടെന്ന് ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റിയത്.
#AdrianLuna shines brightest against #ChennaiyinFC!
— Indian Super League (@IndSuperLeague) January 30, 2025#CFCKBFC #ISL #LetsFootball #KeralaBlasters | @KeralaBlasters pic.twitter.com/EbNbZCPcgb
ഒരു ക്യാപ്റ്റൻ എന്ന നിലയിൽ കളിക്കളത്തിൽ താൻ ചെയ്തത് തെറ്റായിപ്പോയെന്ന് അഡ്രിയാൻ ലൂണ വ്യക്തമാക്കി. തനിക്ക് വേണ്ടിയല്ലായിരുന്നു ആ കലഹമെന്നും, മറ്റൊരാൾക്ക് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടി കാണിച്ചു.”ഇല്ല, അത് എനിക്ക് വേണ്ടിയായിരുന്നില്ല. അവിടെ സ്വതന്ത്രനായി നിൽക്കുന്ന മറ്റൊരു കളിക്കാരനുണ്ടായിരുന്നു (ഇഷാൻ പണ്ഡിത) ഞാൻ ഒരിക്കലും ആ രീതിയിൽ പെരുമാറേണ്ടിയിരുന്നില്ല, കാരണം, നിങ്ങൾക്കറിയാമല്ലോ ഞാൻ ക്യാപ്റ്റനാണ്, മാതൃകയാകേണ്ടവനാണ്. നിങ്ങൾക്ക് ചിലപ്പോൾ പെട്ടെന്ന് ദേഷ്യം വരും, അതാണ് കാര്യം. പക്ഷേ, ഞാൻ ഇപ്പോൾ ഡ്രസ്സിംഗ് റൂമിൽ ചെന്ന് അദ്ദേഹത്തോട് സംസാരിക്കും, എല്ലാം വ്യക്തമാക്കും”.
“പ്ലേഓഫിലേക്ക് യോഗ്യത നേടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. പോയിന്റുകൾ അത്യാവശ്യമായ സ്ഥിതിയിലുള്ള ഞങ്ങൾക്ക് ഓരോ മത്സരമായെടുത്ത് മുന്നോട്ട് പോകേണ്ടതുണ്ട്. ഇന്ന് ജയിക്കേണ്ടത് ഞങ്ങൾക്ക് അനിവാര്യമായിരുന്നു. ഇനി അടുത്ത മത്സരത്തിൽ ശ്രദ്ധ ചെലുത്തും” ലൂണ കൂട്ടിച്ചേർത്തു.