ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,സൗദി പ്രോ ലീഗിൽ ജയവുമായി അൽ നാസർ | Cristiano Ronaldo
സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ ഖലീജിനെതിരെ സ്റ്റാർ ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകൾ അൽ നാസറിനെ 3-1 ന് എവേ ജയത്തിലേക്ക് നയിച്ചു.മത്സരം ഗോൾരഹിതമായിരുന്നപ്പോൾ അൽ ഖലീജ് പ്രതിരോധ താരം സയീദ് അൽ ഹംസലിന് ആദ്യ പകുതിയിൽ ചുവപ്പ് കാർഡ് ലഭിച്ചതാണ് അൽ നാസറിന്റെ വിജയത്തിന് സഹായകമായത്.
65-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ അൽ നാസർ മുന്നിലെത്തി.എന്നാൽ, അൽ ഖലീജ് ഉടൻ തന്നെ കോസ്റ്റാസ് ഫോർട്ടൂണിസിലൂടെ തിരിച്ചടിച്ചു, ഹാൻഡ്‌ബോളിൽ നിന്ന് ലഭിച്ച പെനാൽറ്റിയിൽ നിന്നാണ് ഗോൾ നേടിയത്.അൽ നാസർ മിനിറ്റുകൾക്കുള്ളിൽ വിങ് ബാക്ക് സുൽത്താൻ അൽ-ഗന്നത്തിലൂടെ ലീഡ് തിരിച്ചുപിടിച്ചു. കളിയുടെ അവസാന നിമിഷങ്ങളിൽ റൊണാൾഡോ ഒരു ടാപ്പ്-ഇൻ നേടി വിജയം ഉറപ്പിച്ചു.
Cristiano Ronaldo now has 101 goal contributions in just 92 games for Al-Nassr 🤯
— OneFootball (@OneFootball) January 21, 2025
HE IS HIM. 🐐 pic.twitter.com/FikyEbBwwj
ഈ വിജയം അൽ നാസറിനെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർത്തി, അൽ ഖലീജ് എട്ടാം സ്ഥാനത്തേക്ക് തുടർന്നു.ൽ-ഹിലാലും അൽ-ഇത്തിഹാദും നിലവിൽ 40 പോയിന്റുമായി പട്ടികയിൽ മുന്നിലാണ്.മത്സരത്തിൽ റൊണാൾഡോ മറ്റൊരു നാഴികക്കല്ല് പിന്നിട്ടു.
അൽ-നാസറിനു വേണ്ടി ഇപ്പോൾ 100 ഗോൾ സംഭാവനകൾ പൂർത്തിയാക്കി.2022 ഡിസംബറിൽ റൊണാൾഡോ അൽ-നാസറിൽ ചേർന്നു, അതിനുശേഷം സൗദി പ്രോ ലീഗ് ഭീമന്മാർക്കായി ഏറ്റവും സ്ഥിരതയുള്ള കളിക്കാരനാണ് അദ്ദേഹം. റൊണാൾഡോ ചേർന്നതിനുശേഷം അൽ-നാസർ ഒരു ട്രോഫി മാത്രമേ നേടിയിട്ടുള്ളൂ.