ഗോളുമായി ലയണൽ മെസ്സി ,സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് ജയം | Lionel Messi

ഇരുവർക്കും 37 വയസ്സ് പ്രായമായേക്കാം, പക്ഷേ ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഇതുവരെ കളി നിർത്താൻ തയ്യാറായിട്ടില്ല.ലാസ് വെഗാസിൽ ക്ലബ് അമേരിക്കയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്കായി ജാവിയർ മഷെറാനോയുടെ ആദ്യ മത്സരത്തിൽ സ്ട്രൈക്ക് പാർട്ണർഷിപ്പായി ഈ ഐക്കണിക് ജോഡിയെ തിരഞ്ഞെടുത്തു.

MLS (മേജർ ലീഗ് സോക്കർ) 2025 സീസണിന് മുന്നോടിയായി, ലയണൽ മെസ്സിയും ഇന്റർ മിയാമി CF-ഉം യുഎസ്എയിലുടനീളം സൗഹൃദ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. നെവാഡയിലെ അല്ലെജിയന്റ് സ്റ്റേഡിയത്തിൽ ക്ലബ് അമേരിക്കയ്‌ക്കെതിരെയായിരുന്നു അവരുടെ ആദ്യ മത്സരം.മത്സരത്തിൽ ലീഡ് നേടിയത് അമേരിക്കയായിരുന്നു, പക്ഷേ മിയാമി മെസ്സിയിലൂടെ വേഗത്തിൽ തിരിച്ചടിച്ചു. മത്സരത്തിന്റെ 31 ആം മിനുട്ടിൽ ഹെൻറി മാർട്ടിൻ നേടിയ ഗോളിലൂടെ ക്ലബ് അമേരിക്ക മുന്നിലെത്തി.

എന്നാൽ 34 ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്നുള്ള ഹെഡറിലൂടെ മെസ്സി മയാമിയെ ഒപ്പമെത്തിച്ചു. മത്സരത്തിന്റെ 52 ആം മിനുട്ടിൽ ഇസ്രായേൽ റെയ്‌സ് നേടിയ ഗോളിൽ ക്ലബ് അമേരിക്ക് ലീഡ് നേടി. എന്നാൽ ഇന്റർ മിയാമി ഡിഫൻഡർ ടോട്ടോ അവിലസ് സ്റ്റോപ്പേജ് സമയത്തിന്റെ അവസാന മിനിറ്റിൽ (90+2’) ജൂലിയൻ ഗ്രെസ്സലിന്റെ കോർണർ കിക്കിൽ നിന്ന് ഒരു ഹെഡ്ഡർ ഗോളിലൂടെ മത്സരം സമനിലയിലാക്കി. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു.

മത്സരത്തിൽ മെസ്സി 66 ആം മിനുട്ട് വരെയാണ് കളിച്ചത്.അല്ലെജിയന്റ് സ്റ്റേഡിയത്തിൽ 45,262 ആരാധകർക്ക് മുന്നിൽ ഇന്റർ മിയാമി ക്ലബ് അമേരിക്കയെ (പെനാൽറ്റി കിക്കുകളിൽ 3-2) തോൽപ്പിച്ചു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ക്ലബ് അമേരിക്കയുടെ ആദ്യ മൂന്ന് ഷോട്ടുകൾ നഷ്ടമായി. ഇന്റർ മിയാമിക്കായി ഡേവിഡ് മാർട്ടിനെസും ഡേവിഡ് റൂയിസും ഗോൾ നേടി.