ആദ്യ പകുതിയിൽ ആറു ഗോളുകൾ അടിച്ചുകൂട്ടി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഡ്യുറണ്ട് കപ്പിൽ സിഐഎസ്എഫ് പ്രൊടെക്ടെഴ്സിനെതിരായ അവസാന ലീഗ് മത്സരത്തിലെ ആദ്യ പകുതിയിൽ ആറു ഗോളുകൾ നേടി കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ 8 ഗോളുകളുടെ തകർപ്പൻ ജയം ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു.
മത്സരത്തിന്റെ ആറാം മിനുട്ടിൽ ക്വാം പെപ്ര നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നു. നോഹയുടെ പാസിൽ നിന്നുമാണ് പെപ്രയുടെ മികച്ച ഗോൾ പിറന്നത്. ഒന്പതാം മിനുട്ടിൽ അയ്മൻ കൊടുത്ത അസ്സിസ്റ്റിൽ നിന്നും നോഹ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടി ലീഡ് ഉയർത്തി. 16 ആം മിനുട്ടിൽ പെപ്രയുടെ അസ്സിസ്റ്റിൽ നിന്നും അയ്മൻ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി.
Mohammed Azhar scored his first goal for Kerala Blasters today. 🌟🇮🇳 #KBFC pic.twitter.com/pTNpMdbSrj
— KBFC XTRA (@kbfcxtra) August 10, 2024
20 ആം മിനുട്ടിൽ നോഹ നാലാം ഗോളും 25 ആം മിനുട്ടിൽ നോച്ച സിംഗ് അഞ്ചാം ഗോളും നേടി. ആദ്യ പകുതിക്ക് മുന്നേ അസർ ഗോൾ നേടി സ്കോർ 6 -0 ആക്കി.കൂടുതൽ സ്കോർ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു.