‘ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്’: കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം നേടുന്നതിനെക്കുറിച്ച് ക്വാമി പെപ്ര | Kerala Blasters

ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തിയ താരമാണ് ക്വാമി പെപ്ര. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ ഹാട്രിക്ക് താരം രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് നേടിയ ഏക ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഇതോടെ, ഈ സീസണിൽ താൻ മികച്ച പ്രകടനം നടത്തും എന്നതിന്റെ സൂചനയാണ് 23-കാരനായ ക്വാമി പെപ്ര നൽകിയിരിക്കുന്നത്.

ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളവും, വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിച്ച പെപ്ര ബ്ലാസ്റ്റേഴ്സിനൊപ്പം കിരീടം നേടുന്നതിനെക്കുറിച്ച് സംസാരിച്ചു.” ഈ സീസണിൽ ഞങ്ങൾ കൂടുതൽ മുന്നോട്ട് പോവാൻ ആഗ്രഹിക്കുന്നു. ഒരു കിരീടം നേടാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ്” ക്വാമെ പെപ്ര പറഞ്ഞു.

“ഒരു പ്രൊഫഷണൽ കളിക്കാരനെന്ന നിലയിൽ എനിക്ക്; എല്ലാ സംവിധാനങ്ങളോടും പൊരുത്തപ്പെടാൻ ഞാൻ തയ്യാറാണ്.കഴിഞ്ഞ സീസണിൽ നിന്ന് ഞാൻ ഈ ക്ലബിൽ വന്നതുമുതൽ, ആരു പോയാലും ആരു വന്നാലും പ്രശ്നമല്ലെന്ന് ഞാൻ കരുതുന്നു. ഇതുവരെ ഞങ്ങൾ എല്ലാവരും ഒരു യൂണിഫോമിലാണ്, ഞങ്ങൾ ഒരു വലിയ കുടുംബമാണെന്ന് ഞാൻ കരുതുന്നു”പെപ്ര പറഞ്ഞു.

“കളിക്കളത്തിൽ തിരിച്ചെത്താൻ കഴിഞ്ഞത് വളരെ നല്ല വികാരമാണെന്നും, കാരണം ഫീൽഡിന് പുറത്താകുന്നത് എളുപ്പമല്ല. ക്ലബ്ബിനായി ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയാം, ക്ലബ്ബിനെ സഹായിക്കാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യാൻ മൈതാനത്ത് തിരിച്ചെത്തുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.അഡ്രിയാൻ ലൂണ, നോഹ സദൗയ് എന്നിവർക്കൊപ്പം മികച്ച കോമ്പിനേഷൻ ആണ് ക്വാമി പെപ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ നടത്തുന്നത്.