‘സ്കലോണിസം’ : അർജന്റീനയിലെ ലയണൽ സ്കെലോണിയുടെ ഫുട്ബോൾ വിപ്ലവം | Lionel Scaloni |Argentina

ലയണൽ സ്കലോനി അർജൻ്റീനയുടെ പരിശീലകനായി ചുമതലയേൽക്കുമ്പോൾ 1993 മുതൽ കോപ്പ അമേരിക്ക കിരീടം നേടിയിട്ടില്ല, ടൂർണമെൻ്റിൻ്റെ 1986 പതിപ്പിന് ശേഷം ഫിഫ ലോകകപ്പ് നേടിയിട്ടില്ല എന്ന നിലയിലായിരുന്നു.2018-ൽ ടീമിൻ്റെ മുഖ്യ പരിശീലകനായി സ്‌കലോനിയെ നിയമിക്കുകയും തുടർച്ചയായി മൂന്ന് പ്രധാന ടൂർണമെൻ്റുകൾ വിജയിക്കുന്ന ആദ്യത്തെ ദക്ഷിണ അമേരിക്കൻ ടീമായി അർജൻ്റീനയെ നയിക്കുകയും ചെയ്തു.

2021 ൽ കോപ്പ അമേരിക്ക നേടിയതിനു പിന്നാലെ 2022 ലെ ഖത്തർ വേൾഡ് കപ്പും 2024 ലെ കോപ്പ അമേരിക്കയും അർജന്റീനക്ക് നേടിക്കൊടുക്കാൻ സ്കെലോണിക്ക് സാധിച്ചു.2024 കോപ്പ അമേരിക്കയുടെ ഫൈനലിൽ അർജൻ്റീന കൊളംബിയയെ 1-0 ന് പരാജയപ്പെടുത്തി.കളിയുടെ രണ്ടാം പകുതിയിൽ പരിക്കേറ്റ് പുറത്തായ ലയണൽ മെസ്സി ഇല്ലാതെയാണ് അവർ കിരീടം നേടിയത്.ഗോൾഡൻ ബൂട്ട് ജേതാവായ ലൗട്ടാരോ മാർട്ടിനെസ് 112 -ാം മിനിറ്റിൽ രാത്രിയിലെ ഏക ഗോൾ നേടി ടീമിന് വിജയം സമ്മാനിച്ചു.

റഷ്യൻ ലോകകപ്പിന് ശേഷം ഓഗസ്റ്റ് 2018ൽ ലയണൽ സ്കലോണി പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ അർജന്റീന ഫിഫ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ 2024 ൽ ഏത് നിൽക്കുമ്പോൾ വേൾഡ് കപ്പടക്കം 4 കിരീടങ്ങൾ സ്വന്തമാക്കിയ അവർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്. അർജന്റീനയുടെ ഈ ക്വുതിപ്പിൽ ലായനിൽ സ്കെലോണി എന്ന പരിശീലകൻ വഹിച്ച പങ്ക് വിസ്മരിക്കാൻ സാധിക്കാത്തതാണ്.

ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം സ്ഥാനം തെറിച്ച ജോർഗെ സാംപോളിയുടെ പകരക്കാരനായി ലയണൽ സ്‌കലോണി ടീമിന്റെ താൽക്കാലിക കോച്ചായിക്കൊണ്ട് ചുമതലയേൽക്കുന്നുന്നത്. മുൻ അർജന്റീന താരം പരിശീലക ചുമതല ആർക്കും വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു.കൃത്യം അഞ്ചു വർഷങ്ങൾക്കു മുന്നേ, അതായത് 2018ലായിരുന്നു സ്‌കലോണിയുടെ അർജന്റീന ആദ്യമായി കളത്തിലിറങ്ങിയത്. ഒരു യുഗത്തിന്റെ തുടക്കമായിരുന്നു അന്ന് സംഭവിച്ചത്. ഗ്വാട്ടിമാലക്കെതിരെ നടന്ന മത്സരത്തിൽ സ്‌കലോണിയുടെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചു കയറിയത്.അവിടെനിന്നാണ് പുതിയ ചരിത്രത്തിന്റെ രചന ആരംഭിക്കുന്നത്.

പിന്നീട് സ്‌കലോണി അർജന്റീനയുടെ സ്ഥിര പരിശീലകനായി മാറി.ഒരു ഇടവേളക്കുശേഷം മെസ്സി കൂടി എത്തിയതോടെ അർജന്റീന കൂടുതൽ ഊർജ്ജസ്വലമായി. ഇതിനിടയിൽ 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയ അവർ ഇറ്റലിയെ കീഴടക്കി ഫൈനലിസിമ കിരീടവും ഫ്രാൻസിനെ കീഴടക്കി ലോകകപ്പും സ്വന്തമാക്കി.“അർജന്റീനയുടെ സ്ഥിതി മോശമാണ്, ടീം മോശമാണ്. ഈ ടീം നല്ലതല്ല. പദ്ധതിയില്ല, ഘടനയില്ല..” 2019 ൽ കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ട് അര്ജന്റീന ഫൈനൽ കാണാതെ പുറത്തായപ്പോൾ പരിശീലകൻ ലയണൽ സ്കെലോണിയും ,അര്ജന്റീന ടീമും ഏറ്റുവാങ്ങിയ വിമർശനമായിരുന്നു ഇത്.

പൊട്ടിക്കരയുന്ന അർജന്റീനിയൻ ആരാധകരെ നോക്കി ചിരവൈരികളായ ബ്രസീൽ ആരാധകർ അവസാനമായി പൊട്ടിച്ചിരിച്ച ദിവസം കൂടിയായിരുന്നു അത്.എന്നാൽ, പിന്നീട് കണ്ടത് ഫിനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയർന്നുവരുന്ന അർജന്റീനയെ ആയിരുന്നു.ലയണൽ സ്കലോനി എന്ന അർജന്റീനക്കാരൻ മാനേജർക്ക് കീഴിൽ പുതിയൊരു അര്ജന്റീനയെയാണ് ലോക ഫുട്ബോൾ ആരാധകർ പിന്നീട കണ്ടത്.

2018 ൽ അർജന്റീനയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോൾ 2019 ൽ നടന്ന കോപ്പ അമേരിക്ക ആയിരുന്നു സ്കെലോണിയുടെ ആദ്യ വലിയ ദൗത്യം. എന്നാൽ സെമിയിൽ തൊട്ട് പുറത്തായതോടെ വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നു.എന്നാൽ മൂന്നാം സ്ഥതിനുള്ള മത്സരത്തിൽ ചിലിക്കെതിരായ 2-1 ന്റെ വിജയം പലതും ഉറപ്പിച്ചുള്ളതായിരുന്നു.പിന്നീടങ്ങോട്ട് സൂപ്പർ താരം ലയണൽ മെസ്സിയെ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നേറിയ സ്കെലോണി അത്ഭുതങ്ങൾ കാണിക്കുന്നത് കാണാൻ സാധിച്ചു.കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ ശെരിയായ സ്ഥലത്ത് വിന്യസിക്കുന്നതിലും അവരിൽ നിന്നും ഏറ്റവും മികച്ചത് എങ്ങനെ ലഭിക്കും എന്നതിലെല്ലാം അദ്ദേഹം തന്റെ മികവ് കാണിച്ചു.

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സ്കെലോണിയുടെ കീഴിലാണ് നമുക്ക് കാണാൻ സാധിച്ചത് . ഒരു മികച്ച യൂണിറ്റായി ടീമിനെ കൊണ്ട് പോകുന്നു എന്നതും വിജയത്തിൽ പ്രധാനമായ കാര്യമാണ്. ഡീപോൾ , ഡി സെൽസോ , എമിലിയാണോ മാർട്ടിനെസ് ,താഗ്ലിഫിയോ , നിക്കോ മാർട്ടിനെസ് , റോമെറോ, എൻസോ ,മാക് അലിസ്റ്റർ … തുടങ്ങിയ താരങ്ങളെ തേച്ചു മിനിക്കിയെടുത്ത പരിശീലകൻ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ അര്ജന്റീന ജേഴ്സിയിൽ കാണിച്ചു തരുകയും ചെയ്തു.

മുന്നേറ്റനിരയുടെ കരുതിനൊപ്പം പ്രതിരോഷത്തിലെ മികവും എടുത്തു പറയേണ്ടതാണ്.ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും “ഫലപ്രദമായ” പരിശീലകനാണ് സ്കലോനി. അർജന്റീന ദേശീയ ടീമിനൊപ്പം സ്കെലോണിയുടെ കണക്കുകൾ അതിശയിപ്പിക്കുന്നതാണ്.76 ഗെയിമുകൾ-55 വിജയങ്ങൾ-15 സമനില-6 തോൽവികൾ-4 ട്രോഫികൾ-ഫിഫ ലോകകപ്പ് ജേതാവ്-2×കോപ്പ അമേരിക്ക ജേതാവ്-ഫൈനലിസിമ വിജയി-1×ഫിഫ മികച്ച മാനേജർ