2023 ലെ 54 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ,സൗദി പ്രൊ ലീഗിൽ വിജയവുമായി ഇയാൾ നാസർ| AL Nassr | Cristiano Ronaldo
ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ ഫോമിലുള്ള അൽ താവൂണിനെതിരെ തകർപ്പൻ ജയവുമായി അൽ നാസർ.ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് അൽ നാസർ സ്വന്തമാക്കിയത്.
രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഗോൾ കണ്ടെത്തി.റൊണാൾഡോ, ഒട്ടാവിയോ, ബ്രോസോവിച്ച്, ലപോർട്ട എന്നിവരാണ് അൽ നാസറിനായി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 13 ആം മിനുട്ടിൽ വിവാദപരമായ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ അൽ താവൂൻ ലീഡ് നേടി.റഫറിയുടെ പെനാൽറ്റി തീരുമാനത്തിൽ വിയോജിപ്പ് രേഖപെടുത്തിയ റൊണാൾഡോക്ക് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.അഷ്റാഫ് എൽ മഹ്ദിയൂയിയാണ് അൽ താവൂന് വേണ്ടി ഗോൾ നേടിയത്.
CRISTIANO RONALDO 🐐
— Ā (@notoacee) December 30, 2023
873 Career Goals
pic.twitter.com/vEdCQv5zkx
എന്നാൽ 26-ാം മിനിറ്റിൽ മാർസെലോ ബ്രോസോവിച്ച് 30 യാർഡിൽ നിന്നും തൊടുത്ത വിട്ട റോക്കറ്റ് ഗോളിലൂടെ അൽ നാസറിന് സമനില നേടി കൊടുത്തു. 35 ആം മിനുട്ടിൽ നേടിയ ഗോളിലൂടെ അയ്മെറിക് ലാപോർട്ടെ അൽ നാസറിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ അൽ താവൂണിന്റെ പ്രതിരോധ പിഴവിൽ നിന്നും നേടിയ ഗോളിൽ ഒട്ടാവിയോ അൽ നാസർ ലീഡ് ഉയർത്തി. 71-ാം മിനിറ്റിൽ റൊണാൾഡോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.81-ാം മിനിറ്റിൽ അൽ നാസർ ഗോൾകീപ്പർ അലഖിദിയുടെ ഒരു മിന്നുന്ന സേവും കാണാൻ സാധിച്ചു. മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോൾ എല്ലവരും കാത്തിരുന്ന ആ ഗോളെത്തി.ഫൗസേന ഫൊഫാനയുടെ ക്രോസിൽ നിന്നും ഒരു ബുള്ളറ്റ് ഹെഡറിലൂടെ റൊണാൾഡോ അൽ നാസറിന്റെ നാലാം ഗോൾ നേടി വിജയം പൂർത്തിയാക്കി.
കലണ്ടർ വർഷത്തിലെ തന്റെ 54-ാം ഗോളോടെ 2023 മികച്ച രീതിയിൽ പൂർത്തിയാക്കാൻ റൊണാൾഡോക്ക് സാധിച്ചു.ലീഗ് ലീഡർമാരായ അൽ ഹിലാലിനേക്കാൾ ഏഴ് പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്താണ് അൽ നാസർ സീസണിന്റെ ആദ്യ പകുതി പൂർത്തിയാക്കിയത്. അൽ നാസറിന് 19 മത്സരങ്ങളിൽ നിന്നും 46 പോയിന്റാണുള്ളത്.