ബെൻഫിക്കയ്ക്കെതിരായ ലയണൽ മെസ്സിയുടെ സെൻസേഷണൽ ഗോളിന് പുരസ്കാരം | Lionel Messi
ഒക്ടോബർ 5 ന് ബെൻഫിക്കയ്ക്കെതിരെ പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഗോൾ യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടു. എസ്റ്റാഡിയോ ഡ ലൂസ് സ്റ്റേഡിയത്തിൽ പിഎസ്ജിയും ബെൻഫിക്കയും 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിലാണ് മെസ്സി ഗോൾ നേടിയത്.ലയണൽ മെസ്സിയാണ് പിഎസ്ജിക്ക് ആദ്യം ലീഡ് നൽകിയത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ മനോഹരമായ ഷോട്ടിലൂടെ ലയണൽ മെസ്സി ഗോൾ കണ്ടെത്തി.
എംബാപ്പെയും നെയ്മറും മെസ്സിയും ഈ ഗോളിൽ ഇടപെട്ടത് ഈ ഗോളിന്റെ ഭംഗി കൂട്ടി.എംബാപ്പെയുടെ പാസ് സ്വീകരിച്ച നെയ്മർ ഉടൻ തന്നെ മെസ്സിക്ക് പന്ത് കൈമാറി, മനോഹരമായ ഒരു കർവ് ഷോട്ടിലൂടെ പന്ത് ടോപ് കോർണറിലേക്ക് എത്തിച്ചു.സ്സിയുടെ തകർപ്പൻ ഗോൾ ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർക്ക് ആവേശവും സന്തോഷവും നൽകി. പിഎസ്ജി വിട്ടതിനു ശേഷവും ക്ലബിനൊപ്പം നടത്തിയ പ്രകടനത്തിന്റെ പേരിൽ പല വിധത്തിലുള്ള പുരസ്കാരങ്ങൾ താരത്തെ തേടിയെത്തുകയാണ്.
പിഎസ്ജി വിട്ട മെസിയാണ് കഴിഞ്ഞ സീസണിൽ ലീഗിലെ ഏറ്റവും മികച്ച വിദേശതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനു പുറമെ ലീഗിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരങ്ങളുടെ പട്ടികയിലും മെസിയുടെ രണ്ടു ഗോളുകൾ ഉണ്ടായിരുന്നു.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഏഴു മത്സരങ്ങളാണ് ലയണൽ മെസി കളിച്ചത്. അതിൽ നിന്നും നാല് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.
Lionel Messi's goal against Benfica has been voted the Champions League goal of the season ⭐️🐐
— ESPN FC (@ESPNFC) June 30, 2023
(via @ChampionsLeague) pic.twitter.com/6YwJwiBQNh
രണ്ടു വര്ഷം പിഎസ്ജികൊപ്പം കളിച്ച മെസ്സി ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയമിലേക്കുള്ള തന്റെ നീക്കം പ്രഖ്യാപിച്ചത്.സൗദി അറേബ്യയിലേക്കും ബാഴ്സലോണയിലേക്കും മടങ്ങിയെത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും, ഫ്രീ ഏജന്റായി പിഎസ്ജി വിടുമെന്നും മിയാമിയിലേക്ക് പോകുമെന്നും പ്രഖ്യാപിച്ചതിന് പിന്നാലെ യൂറോപ്പിലെ തന്റെ സമയം അവസാനിപ്പിക്കാൻ മെസ്സി തീരുമാനിച്ചു.അടുത്ത മാസം ക്രൂസ് അസുലിനെതിരായ ലീഗ് ഓപ്പണറിനിടെ മെസ്സി തന്റെ അരങ്ങേറ്റം കുറിക്കും.
🥇 Messi's superb curling effort voted Goal of the Group Stage! 👏👏👏#UCLGOTGS | @heineken pic.twitter.com/uQcsLMO4lk
— UEFA Champions League (@ChampionsLeague) November 11, 2022