മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാര ലിസ്റ്റ് പ്രഖ്യാപിച്ചു, ചില പുതിയ പേരുകൾ ലിസ്റ്റിൽ ഇടം നേടി.
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരത്തിന്റെ ലിസ്റ്റ് ഇപ്പോൾ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.സുപ്രധാന താരങ്ങൾ എല്ലാവരും തന്നെ തങ്ങളുടെ സ്ഥാനം ഇപ്പോൾ ഉറപ്പിച്ചിട്ടുണ്ട്.14 താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചുരുക്കപ്പട്ടികയാണ് ഇപ്പോൾ ഫിഫ പ്രഖ്യാപിച്ചിട്ടുള്ളത്.
വേൾഡ് കപ്പ് ജേതാക്കളായ അർജന്റീനയിൽ നിന്നും രണ്ടു താരങ്ങൾ ഇടം നേടിയിട്ടുണ്ട്.ലയണൽ മെസ്സി,ഹൂലിയൻ ആൽവരസ് എന്നിവരാണ് അർജന്റീനയിൽ നിന്നും ഇടം കണ്ടെത്തിയിട്ടുള്ളത്. ബ്രസീലിന്റെ സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,വിനീഷ്യസ് ജൂനിയർ എന്നിവരും ഇടം നേടിയിട്ടുണ്ട്. നിലവിലെ ബാലൺഡി’ഓർ ജേതാവായ കരീം ബെൻസിമയും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.
മറ്റൊരു ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയും തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ലയണൽ മെസ്സിക്ക് തന്നെയാണ് ഇത്തവണ ഏറ്റവും കൂടുതൽ സാധ്യതകൾ കല്പിക്കപ്പെടുന്നത്.അത്രയേറെ മികവിലാണ് കഴിഞ്ഞവർഷം മെസ്സി കളിച്ചിട്ടുള്ളത്. വേൾഡ് കപ്പ് കിരീടനേട്ടത്തിന് പുറമേ ഗോൾഡൻ ബോൾ പുരസ്കാരവും മെസ്സി തന്നെയായിരുന്നു കരസ്ഥമാക്കിയിരുന്നത്.ആരാധകർക്ക് ഫിഫയുടെ വെബ്സൈറ്റിൽ പോയി വോട്ട് രേഖപ്പെടുത്തുകയും ചെയ്യാം.
FIFA The Best Men’s Goalkeeper Nominees 🧤 pic.twitter.com/jlxCsNSKyY
— RouteOneFootball (@Route1futbol) January 12, 2023
ലയണൽ മെസ്സി, ഹൂലിയൻ ആൽവരസ്,ജൂഡ് ബെല്ലിങ്ഹാം,കരിം ബെൻസിമ,കെവിൻ ഡി ബ്രൂയിന,എർലിംഗ് ഹാലന്റ്,അഷ്റഫ് ഹക്കീമി, റോബർട്ട് ലെവന്റോസ്ക്കി, സാഡിയോ മാനെ, കിലിയൻ എംബപ്പേ,ലൂക്കാ മോഡ്രിച്ച്,നെയ്മർ ജൂനിയർ, മുഹമ്മദ് സലാ,വിനീഷ്യസ് ജൂനിയർ എന്നിവരാണ് ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുള്ളത്.
The nominees for the FIFA Best Player of 2022! 🔥 pic.twitter.com/Ypot4FMXf5
— SPORTbible (@sportbible) January 12, 2023
മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ പുരസ്കാര പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ഫെബ്രുവരി 27ാം തീയതി തിങ്കളാഴ്ചയാണ് ഈ പുരസ്കാരങ്ങൾ ഫിഫ പ്രഖ്യാപിക്കുക.ലയണൽ മെസ്സി കരസ്ഥമാക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.