സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ പോരാട്ടം,റയലും ബാഴ്സലോണയും സൗദിയിൽ ഇറങ്ങുന്നു
സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിഫൈനൽ-ഫൈനൽ പോരാട്ടം ഇന്നുമുതൽ ആരംഭിക്കും, സൗദി അറേബ്യയിൽ നടക്കുന്ന മത്സരത്തിൽ ഇന്ന് ആദ്യ സെമി ഫൈനലിൽ ഇന്ന് റയൽ മാഡ്രിഡ് വലൻസിയെ നേരിടും.
സൗദിഅറേബ്യയിലാണ് സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ നടക്കാറുള്ളത്, ഇന്ന് റിയാദിൽ ആദ്യ സെമിഫൈനൽ പോരാട്ടം ഇന്ത്യൻ സമയംരാത്രി 12:30ന് നടക്കും. നിലവിൽ സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനലിന് യോഗ്യതയുള്ളവർ റയൽ മാഡ്രിഡ്, ബാഴ്സലോണ, റിയൽ ബെറ്റിസ് വലൻസിയ എന്നീ ടീമുകളാണ്.
ഇന്നത്തെ ആദ്യ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് വലൻസിയ നേരിടും. ഇരു ടീമുകളും തങ്ങളുടെ അവസാന ലാലിഗ മത്സരങ്ങളിൽ തോൽവിയോടെയാണ് വരുന്നത്. റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിയ്യാറയലിനോട് പരാജയപ്പെട്ടിരുന്നു, ഈ തോൽവിയോടെ റയൽ മാഡ്രിഡ് ലാലിഗ പോയിന്റ് ടേബിളിൽ ബാഴ്സലോണയുമായുള്ള പോയിന്റ് വ്യത്യാസം മൂന്നായി കുറഞ്ഞ് രണ്ടാം സ്ഥാനത്താണ്. വലൻസിയയാവട്ടെ അവസാന മത്സരം കാഡിസിനോട് പരാജയപ്പെടുകയും ചെയ്തു.
🏆 The Spanish Super Cup bracket pic.twitter.com/eX7eWkNqMa
— FC Barcelona (@FCBarcelona) January 11, 2023
രണ്ടാം സെമിഫൈനലിൽ നാളെ ബാഴ്സലോണ-റിയൽ ബെറ്റിസുമായി മത്സരിക്കും. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം സാവിയുടെ ബാഴ്സലോണ ലാലിഗയിൽ മികച്ച പ്രകടനം കാഴ്ചവച്ചു വരികയാണ്, അത്ലറ്റികോ മാഡ്രിഡിനെ മെട്രോ പൊളിറ്റാനോയിൽ തകർത്തു ലാലിയയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് കറ്റാലൻ പട. റിയൽ ബെറ്റിസും നിലവിൽ തകർപ്പൻ ഫോമിലാണ്. ലാലിഗയിൽ നിലവിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധ്യതയുള്ള ടീമാണ് റിയൽ ബെറ്റിസ്, പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് മാനുവൽ പെലഗ്രിനിയുടെ ബെറ്റിസ്.
ഏറ്റവും ആരാധകർ കൂടുതലുള്ള ബാഴ്സലോണ,റയൽ മാഡ്രിഡ് ടീമുകൾ ജയിച്ച് ഒരു എൽ ക്ലാസിക്കോ ഫൈനൽ മത്സരം കാണുവാനുള്ള ആഗ്രഹത്തിലാണ് ആരാധകർ. ലോകത്ത് ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ഒരു ഫൈനൽ പോരാട്ടം കാണുമെന്ന് പ്രതീക്ഷിക്കാം. ഈ വരുന്ന ഞായറാഴ്ച തന്നെയാണ് ഫൈനൽ മത്സരവും നടക്കുക. നിലവിലെ ചാമ്പ്യന്മാർ റയൽ മാഡ്രിഡാണ്.