മെസ്സിയുടെ മഴവില്ല് പിറന്നു, അടുത്ത വേൾഡ് കപ്പ്‌ ലക്ഷ്യമാക്കി ചാമ്പ്യൻമാർ തുടങ്ങി

2026 ലെ ഫിഫ വേൾഡ് കപ്പിന്റെ യോഗ്യത മത്സരങ്ങളിൽ വിജയത്തോടെ തുടക്കമിട്ട് നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ. അർജന്റീനയിൽ വെച്ച് നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഹോം ടീം ഇക്വഡോറിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുന്നത്. അർജന്റീന ടീം നായകനായ ലിയോ മെസ്സിയുടെ തകർപ്പൻ ഗോളാണ് അർജന്റീനക്ക് മൂന്ന് പോയിന്റുകൾ സമ്മാനിക്കുന്നത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിലാണ് അർജന്റീന വിജയം നേടിയത്, ഖത്തറിൽ വെച്ച് നടന്ന ലോകകപ്പിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലെ ലോകകപ്പ് തുടർച്ചയായി നേടണമെന്നാണ് ആഗ്രഹിക്കുന്നത്. അർജന്റീനയിൽ വച്ച് നടന്ന ഇക്വഡോറിനെതിരായ മത്സരത്തിൽ ആദ്യപകുതി ഗോൾരഹിതമായിരുന്നു.

വിലപ്പെട്ട മൂന്നു പോയന്റുകൾ കണ്ടെത്താൻ വേണ്ടി അർജന്റീന ടീം നിരന്തരം എതിർ പോസ്റ്റിലേക്ക് ആക്രമിച്ചു കയറിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. മത്സരം അവസാന നിമിഷങ്ങളിലേക്ക് പ്രവേശിക്കവെ 78 മിനിറ്റ് ലഭിച്ച ഫ്രീകിക്ക് വളരെ മനോഹരമായി മഴവില്ലഴികിൽ എതിർ പോസ്റ്റിൽ എത്തിച്ചുകൊണ്ട് നായകൻ ലിയോ മെസ്സി അർജന്റീനയുടെ വിജയഗോൾ സ്കോർ ചെയ്തു. ലിയോ മെസ്സി നേടുന്ന ഒരു ഗോളിന്റെ ബലത്തിൽ അർജന്റീന വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ വിജയവും നേടി.

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ വെനിസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിക്കൊണ്ട് കൊളംബിയ വിജയം നേടി. അതേസമയം പെറു vs പരാഗ്വ മത്സരം ഗോൾരഹിതമായ സമനിലയിലാണ് അവസാനിച്ചത്. ലാറ്റിൻ അമേരിക്കയിലെ കരുത്തരായ ഉറുഗ്വേ vs ചിലി, ബ്രസീൽ vs ബൊളീവിയ മത്സരങ്ങൾ ഇന്ത്യൻ സമയം നാളെ പുലർച്ച അരങ്ങേറും.