ഈസ്റ്റ് ബംഗാൾ പരിശീലക സ്ഥാനത്തേക്ക് ഇവാൻ വുകോമനോവിച്ച് എത്തുമോ ? |Ivan Vukomanovic

കേരളാ ബ്ലാസ്റ്റേഴ്‌സിലെ താരങ്ങളെ പോലെ തന്നെ ആരാധകരുള്ള മറ്റൊരാൾ ടീമിലുണ്ടായിരുന്നു.അത് മറ്റാരുമല്ല മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ആയിരുന്നു അത്.ആരാധകരും പരിശീലകൻ ഇവാൻ വുകമനോവിച്ചും തമ്മിൽ ഹൃദ്യമായ ബന്ധമാണുള്ളത്.

കേവലം ഒരു പരിശീലകനും അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമിന്റെ ആരാധകരും എന്ന ബന്ധം മാത്രമല്ല, ആഴമേറിയ ബന്ധം ഇവർക്കിടയിലുണ്ട്. അത് കൊണ്ട് തന്നെയാണ് ആരാധകർ സ്നേഹപൂർവം ഇവാൻ വുകമനോവിച്ചിനെ ആശാൻ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ സെർബിയൻ പരിശീലകൻ ബ്ലാസ്റ്റേഴ്‌സുമായി വേർപിരിഞ്ഞിരുന്നു. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ഇവാൻ വുകോമനോവിച്ച് ഇന്ത്യയിലേക്ക് തിരിച്ചു വരാനുള്ള അവസരം ലഭിക്കുകയും ചെയ്തു.

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്ന് കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാൾ സ്പാനിഷ് ഹെഡ് കോച്ച് കാർലെസ് ക്വഡ്രാറ്റുമായി പരസ്പരം വേർപിരിഞ്ഞതായി ക്ലബ് തിങ്കളാഴ്ച പ്രഖ്യാപിച്ചു. ലീഗിൽ കളിച്ച മൂന്ന് മത്സരങ്ങളിലും അവർ പരാജയപ്പെട്ടിരുന്നു.ടീമിൻ്റെ ഇടക്കാല മുഖ്യ പരിശീലകനായി ബിനോ ജോർജിനെ നിയമിച്ചു. പരിശീലക സ്ഥാനത്തേക്ക് ഈസ്റ്റ് ബംഗാൾ പരിഗണിക്കുന്നത് ഇവാൻ വുകോമനോവിചിനെയാണ്.

ഈസ്റ്റ് ബംഗാൾ അദ്ദേഹത്തിന് ഓഫർ നൽകി എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.എന്നാൽ സെർബിയൻ പരിശീലകൻ ആ ഓഫർ നിരസിച്ചിരിക്കുകയാണ്.2021-22 സീസണ് മുന്നോടിയായിട്ടാണ് ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ആ സീസണിൽ ടീമിനെ ഐ എസ്‌ എൽ ഫൈനലിലെത്തിച്ച് അദ്ദേഹം ഞെട്ടിച്ചു. ഫൈനലിൽ ഹൈദരാബാദ് എഫ്സിയോട് തോറ്റെങ്കിലും കേരള‌ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച സീസണുകളിൽ ഒന്നായിരുന്നു അത്.