ലയണൽ മെസ്സി എങ്ങോട്ട്? സ്കലോണിക്ക് പറയാനുള്ളത് | Lionel Messi

ലയണൽ മെസ്സിയുടെ ഭാവി തന്നെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യം.കോൺട്രാക്ട് അവസാനിക്കാനിരിക്കെ ഇതുവരെ ഒരു അന്തിമ തീരുമാനത്തിലെത്താൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.നിരവധി തടസ്സങ്ങൾ മുന്നിൽ നിൽക്കെ ബാഴ്സയിലേക്ക് പോവുക എന്നുള്ളത് ദൈനംദിനം സങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്.

നിലവിൽ ലയണൽ മെസ്സി യൂറോപ്പ് വിടാൻ ആഗ്രഹിക്കുന്നില്ല.ബാഴ്സയിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ മെസ്സി പിഎസ്ജിയുമായി ഒരു വർഷത്തേക്ക് കരാർ പുതുക്കിയേക്കും.പക്ഷേ അത് ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമല്ല.മെസ്സി പിഎസ്ജിയിൽ തുടരാൻ അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നില്ല.മാത്രമല്ല പിഎസ്ജി ആരാധകർ വളരെ മോശമായി കൊണ്ടാണ് മെസ്സിയെ ട്രീറ്റ് ചെയ്യുന്നത്.

ലയണൽ മെസ്സിയുടെ ഭാവിയെക്കുറിച്ച് അർജന്റീനയുടെ പരിശീലകനായ സ്കലോണിയോട് അഭിപ്രായം തേടിയിരുന്നു.എവിടെയായാലും മെസ്സി ഹാപ്പിയായിരിക്കണമെന്ന് മാത്രമാണ് തന്റെ ആഗ്രഹമെന്നാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.ലയണൽ മെസ്സി എവിടേക്ക് പോകും എന്നുള്ളത് തനിക്കറിയില്ലെന്നും സ്കലോണി പറഞ്ഞു.ESPN നോട് സംസാരിക്കുകയായിരുന്നു സ്കലോണി.

‘അദ്ദേഹത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്.ലയണൽ മെസ്സി ഏത് ക്ലബ്ബിലായാലും അദ്ദേഹം സന്തോഷത്തോടുകൂടി തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ലയണൽ മെസ്സി സ്റ്റേഡിയത്തിൽ ഹാപ്പിയായിരിക്കണം.അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.മെസ്സി സ്പെയിനിലേക്ക് തിരികെ പോകുമോ അതോ ഫ്രാൻസിൽ തന്നെ തുടരുമോ അതോ മറ്റേതെങ്കിലും ലീഗിലേക്ക് പോകുമോ എന്നുള്ളതൊന്നും എനിക്കറിയില്ല.അദ്ദേഹം എങ്ങോട്ട് പോയാലും ആളുകൾ അദ്ദേഹത്തെ ആസ്വദിക്കും’.

‘ഏതൊരു പരിശീലകനും മെസ്സിയെ ആഗ്രഹിക്കും,അക്കാര്യത്തിൽ യാതൊരുവിധ സംശയങ്ങളും ഇല്ല.ലയണൽ മെസ്സിക്കൊപ്പം കളിക്കാനും മെസ്സിക്കെതിരെ കളിക്കാനുമുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്.ലയണൽ മെസ്സിക്ക് എന്തു നൽകാൻ കഴിയും എന്നുള്ളത് പൂർണമായും എനിക്കറിയാം.ലയണൽ മെസ്സിയെ അറിയാത്തവർ തീർച്ചയായും അദ്ദേഹത്തോടൊപ്പം പരിശീലനം നടത്താൻ ആഗ്രഹിക്കുന്നവരായിരിക്കും ‘ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്.

മെസ്സി ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തിയാൽ അദ്ദേഹം സന്തോഷവാനായിരിക്കും എന്നുള്ള കാര്യത്തിൽ ആരാധകർക്ക് സംശയങ്ങൾ ഒന്നുമില്ല.പക്ഷേ അദ്ദേഹം തിരിച്ചെത്തണമെങ്കിൽ ഇനിയും ബാഴ്സ ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട്