കാനഡയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി കോപ്പ അമേരിക്കയിലെ മൂന്നാം സ്ഥാനം സ്വന്തമാക്കി ഉറുഗ്വേ | Copa America 2024

ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ 2024 കോപ്പ അമേരിക്ക ടൂർണമെൻ്റിൻ്റെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കാനഡയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ഉറുഗ്വേ. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം സമനിലയിലേക്ക് നീങ്ങിയത്.

ഇഞ്ചുറി ടൈമിൽ സമനില ഗോൾ നേടിയ വെറ്ററൻ സ്‌ട്രൈക്കർ ലൂയി സുവാരസാണ് ഉറുഗ്വേയുടെ ഹീറോ.കാനഡയുടെ ഇസ്മായേൽ കോനെയുടെ സ്പോട്ട് കിക്ക് ഉറുഗ്വേ ഗോൾകീപ്പർ സെർജിയോ റോഷെ രക്ഷപ്പെടുത്തുകയും , അൽഫോൻസോ ഡേവീസ് എടുത്ത കിക്ക് ക്രോസ് ബാറിൽ തട്ടി മടങ്ങിയതോടെയും ഉറുഗ്വായ് ഷൂട്ടൗട്ടിൽ 4-3ന് വിജയിച്ചു.

എട്ടാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് റോഡ്രിഗോ ബെൻ്റാൻകൂർ ഉറുഗ്വേയ്ക്ക് ലീഡ് നൽകി . എന്നാൽ 22 ആം മിനുട്ടിൽ ഇസ്മായേൽ കോനെ ഒരു അക്രോബാറ്റിക് സിസർ കിക്കിലൂടെ കാനഡയുടെ സമനില ഗോൾ നേടി.80-ാം മിനിറ്റിൽ ജോനാഥൻ ഡേവിഡ് കാനഡയെ മുന്നിലെത്തിച്ചു.92-ാം മിനിറ്റിൽ ജോസ് മരിയ ഗിമെനെസിൻ്റെ ക്രോസിൽ നിന്നും വെറ്ററൻ സൂപ്പർ താരവും എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ലൂയിസ് സുവാരസിലൂടെ ഉറുഗ്വായ് സമനില പിടിച്ചു.

താരത്തിന്റെ 69-ാം അന്താരാഷ്ട്ര ഗോൾ ആയിരുന്നു അത്.ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീന കൊളംബിയയെ നേരിടും.