ഗോളടിച്ചും അടിപ്പിച്ചും കേരള ബ്ലാസ്റ്റേഴ്സിനെ മുന്നോട്ട് നയിക്കുന്ന സുവർണ കൂട്ടുകെട്ട് | Kerala Blasters
സി.ഐ.എസ്.എഫിനെ എതിരില്ലാത്ത ഏഴ് ഗോളിന് മടക്കി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം ഹാട്രിക് നേടിയ നോഹ സദോയിയുടെ മിന്നുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിന് വമ്പൻ ജയം നേടിക്കൊടുത്തത്. 9, 20, 90 മിനിറ്റുകളിലായിരുന്നു സദോയിയുടെ ഗോളുകൾ.ക്വാം പെപ്ര, മുഹമ്മദ് ഐമെൻ, നൗച്ച സിംഗ്, മുഹമ്മദ് അസ്ഹർ എന്നിവരും സ്കോർ ഷീറ്റിൽ ഇടം കണ്ടെത്തി.
മൂന്ന് മത്സരങ്ങളിൽ ഏഴ് പോയന്റ് നേടി ഗ്രൂപ് സി ചാമ്പ്യന്മാരായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്.ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന് അത് നഷ്ടപ്പെടണമെങ്കിൽ പഞ്ചാബ് എഫ്സി മുംബൈ സിറ്റിയുടെ റിസർവ് ടീമിനെതിരെ പതിമൂന്നു ഗോളുകളുടെ വ്യത്യാസത്തിലെങ്കിലും വിജയിക്കണം. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ 8-0ത്തിന് തകർത്ത ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്.സിയോട് 1-1 സമനില വഴങ്ങിയിരുന്നു.ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം നടത്തുന്ന രണ്ടു വിദേശ താരങ്ങളാണ് നോഹ സദോയിയും ക്വാം പെപ്രയും.
📊 Durand Cup 2024 Top Scorers 👇
— KBFC XTRA (@kbfcxtra) August 11, 2024
1) Noah Sadaoui: 6 goals 🇲🇦
2) Kwame Peprah: 4 goals 🇬🇭#KBFC pic.twitter.com/yrwlLDfprc
നിലവിൽ ടൂർണമെന്റിലെ രണ്ടു ടോപ് സ്കോറേഴ്സും കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുമാണ്. മൂന്നു മത്സരങ്ങളിൽ നിന്നും ആറു ഗോളുകൾ നേടിയ നോഹ സദൂയിയും നാല് ഗോളുകൾ നേടിയ ക്വാമേ പെപ്രയുമാണ് ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ നോഹ സദൂയിയും ക്വാമേ പെപ്രയും ടീമിനായി ഹാട്രിക്ക് നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നോഹ വീണ്ടും ഹാട്രിക്ക് സ്വന്തമാക്കിയപ്പോൾ ഒരു ഗോൾ പെപ്രയും നേടുകയും മൂന്നു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
• Hat-trick Assist For Kwame Peprah 🇬🇭
— KBFC XTRA (@kbfcxtra) August 10, 2024
• Hat-trick Goals For Noah Sadaoui 🇲🇦#KBFC pic.twitter.com/0eFlQOTzGQ
പുതിയ ക്ലബ്ബിനൊപ്പം തുടക്കത്തിൽ തന്നെ മികച്ച പ്രകടനം നടത്തി മുന്നേറുന്ന നോഹ സദോയ്, സീസൺ മുഴുവനും ഈ ഫോം തുടരുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത്. വലിയ പ്രതീക്ഷയാണ് ഈ താരത്തിൽ വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് വച്ചുപുലർത്തുന്നത്. തന്നിൽ അർപ്പിച്ച വിശ്വാസം നോഹ സദോയ് ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു.തായ്ലൻഡിൽ നടന്ന പ്രീ സീസണിൽ ഗോളുകളും അസിസ്റ്റുകളും ആയി മൈതാനത്ത് നിറഞ്ഞുകളിച്ച ക്വാമി പെപ്ര ഡ്യൂറണ്ട് കപ്പിൽ അത് തുടരുന്ന കാഴ്ചയാണ് കാന സാധിക്കിക്കുന്നത്.ഇത് വരും ഐഎസ്എൽ സീസണിലേക്ക് തയ്യാറെടുപ്പ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്.