
അർജന്റീന മധ്യനിരയുടെ എൻജിൻ റൂം : റോഡ്രിഗോ ഡി പോൾ | Rodrigo De Paul
കഴിഞ്ഞ കുറെ വര്ഷങ്ങളായി മികച്ച താരങ്ങളെ അണിനിരത്തിയിട്ടും പ്രധാന ചാംപ്യൻഷിപ്പുകളിൽ അര്ജന്റീന കാലിടറി വീഴുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധർ കണ്ടിരുന്നത് മികച്ച മധ്യ നിര താരങ്ങളുടെ അഭാവം തന്നെയാണ്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ നിരക്കാർ അണിനിരന്നിട്ടും മധ്യ നിരയിലെ നിലവാരമില്ലായ്മയാണ് പലപ്പോഴും അർജന്റീനക്ക് തിരിച്ചടിയാവാറുള്ളത്. റിക്വൽമിക്ക് ശേഷം അര്ജന്റീന ടീമിന്റെ മധ്യനിര കാര്യമായ ഒരു ഇമ്പാക്റ്റും ടീമിന് നൽകിയിട്ടില്ല. എന്നിരുന്നാലും അത് ഒരു പരിധിവരെ പിടിച്ചു നിന്നത് മഷെറാനോ മാത്രമാണ്.
മെസ്സി ഡി മരിയ അഗ്യൂറോ പോലെയുള്ള ലോകത്തോരോ മുന്നേറ്റനിരക്കാർക്ക് കാര്യമായ ട്രിയൊ ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയത് നല്ലൊരു മധ്യനിരയുടെ കുറവ് കൊണ്ട് തന്നെയാണ്.മികച്ച ഫീൽഡർമാർ പലപ്പോഴും ടീമിലെത്തിയെങ്കിലും സ്ഥിരതയാർന്ന പ്രകടനം ആരിൽ നിന്നുമുണ്ടായില്ല. എന്നാൽ സ്കെലോണി അര്ജന്റീനയുട പരിശീലക സ്ഥാനം എറ്റ്റെടുത്ത മുതൽ മിഡ്ഫീൽഡിൽ മികച്ച താരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതിന്റെ ഒരു ഫലം തന്നെയായിരുന്നു കോപ്പ അമേരിക്കയിലും, ലോകകപ്പിലും കാണാൻ സാധിച്ചത്.

അടുത്ത കാലത്തെ കളിയെടുത്ത് നോക്കിയാൽ കാണാം അര്ജന്റീനയുടെ മധ്യനിരയുടെ മാറ്റം. അർജന്റീന മധ്യനിരയുടെ ശക്തിയായി ഉയർന്നു വന്ന താരമാണ് റോഡ്രിഗോ ഡി പോൾ .2021 കോപ്പ അമേരിക്കയിൽ അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ച താരമാണ് ഡി പോൾ. .കോപ്പ ഫൈനലിൽ ഫൈനലിൽ അർജന്റീനയുടെ യഥാർത്ഥ പോരാളിയാണ് നെയ്മറെന്ന പ്രതിഭാസത്തെ തടഞ്ഞു നിർത്തി ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ ആയിരുന്നു.വളരെ കുറച്ചു നാളുകൾകൊണ്ട് തന്നെ അര്ജന്റീന മധ്യ നിരയുടെ എൻജിൻ റൂം എന്ന പേരും താരത്തിന് വീണു.
പ്രതിരോധത്തിലിറങ്ങി പന്ത് പിടിച്ചെടുക്കാനും മിഡ്‌ഫീൽഡിൽ നിന്ന് മുന്നേറ്റ നിരക്ക് പന്തെത്തിച്ചി കൊടുക്കുന്നതിൽ മിടുക്ക് കാണിച്ച മിഡിഫൻഡർ മെസ്സിയുമായി മികച്ച ധാരണ പുലർത്തുകയും ചെയ്യുന്നുണ്ട്.മുന്നിൽ നിന്നും ഗോളവസരങ്ങൾ ഒരുക്കാനും,നിർണ്ണായക സംഭാവനകൾ നൽകാനും ആവശ്യമുള്ളപ്പോൾ പ്രതിരോധിക്കാൻ തിരികെയെത്താനും കഴിയുന്ന ഒരു മികച്ച ക്ലാസ് മിഡ്ഫീൽഡറെ ഡി പോളിൽ നമുക്ക കാണാനാവും. ഡി പോൾ ലയണൽ സ്കലോനിയുടെ വിശ്വസ്തനായ താരം കൂടിയാണ്.
ബ്യൂണസ് അയേഴ്സിൽ ജനിച്ച ഡി പോൾ അർജന്റീനയിലെ റേസിംഗ് ക്ലബിലെ യൂത്ത് അക്കാദമിയിലൂടെയാണ് കളി ജീവിതം ആരംഭിക്കുന്നത്. തനിക്ക് അനുഗ്രഹമായി ലഭിച്ച വലതു കാൽ അതിശയകരമായ രീതിയിൽ ഉപയോഗിച്ച താരം കൂടിയയായിരുന്നു ഡി പോൾ. രണ്ടു സീസണിൽ റേസിംഗ് ക്ലബ്ബിൽ ചിലവഴിച്ച ഡി പോൾ 20 വയസ്സുള്ളപ്പോൾ സ്പാനിഷ് ക്ലബ് വലൻസിയയുമായി കരാർ ഒപ്പുവെച്ചു. സ്പെയിനിലെ ആദ്യ സീസണിൽ വലൻസിയയുടെ ആദ്യ ഇലവനിൽ സ്ഥിരഅംഗമായ ഡി പോൾ റിയോ വലെക്കാനോയ്‌ക്കെതിരായ കപ്പ് മത്സരത്തിൽ ക്ലബിനായി അദ്ദേഹം തന്റെ ആദ്യ ഗോൾ നേടി. എന്നാൽ അടുത്ത സീസണിൽ താരത്തിന് വേണ്ട അവസരങ്ങൾ ലഭിക്കായതോടെ തന്റെ പഴയ ക്ലബായ റേസിങ്ങിലേക്ക് മടങ്ങി പോയി. എന്നാൽ വലൻസിയയിൽ നിന്ന് പഠിച്ച പാഠങ്ങൾ തന്നെ മികച്ച കളിക്കാരനാക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.
2016 ൽ തന്റെ ഫുട്ബോൾ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു നീക്കവുമായി ഡി പോൾ ബന്ധപെട്ടു.ഇറ്റാലിയൻ സിരി എ ക്ലബ് ഉഡീനീസ് ഡി പോളിനെ സ്വന്തമാക്കി. ഒരു മികച്ച കളിക്കാരനായി വികസിപ്പിക്കാനുള്ള ശരിയായ വേദി ഇറ്റലിയെന്ന ബോധ്യം ഉള്ളത് കൊണ്ട് തന്നെയാണ് താരം ഇറ്റാലിയൻ ക്ലബ്ബിലെത്തിയത്. ക്ലബ് അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുമായി. ഉഡീനീസിയിലെ കാലഘട്ടത്തിൽ പെട്ടെന്ന് തന്നെ ഒരു ക്രിയേറ്റീവ് കളിക്കാരനായി ഡി പോൾ മാറി. മൂന്നു പേര് അണിനിരക്കുന്ന ഉഡീനീസ് മിഡ്ഫീൽഡിൽ വലതു വിങ്ങിൽ കളിച്ച ഡി പോൾ തന്റെ ശക്തിയായ വലതു കാൽ ഉപയോഗിച്ച് മികച്ച പാസ്സുകളും ക്രോസ്സുകളും നൽകി .ഡി പോളിന്റെ വിഷനും ,പ്ലെ മെക്കിങ്ങും, കില്ലിംഗ് പാസ്സുകളും സിരി എ യിലെ മികച്ച മിഡ്ഫീൽഡർമാരുടെ നിരയിലേക്ക് അദ്ദേഹത്തെ വളർത്തി.
കാലക്രമേണ ഉഡീനീന്റെ എട്ടാം നമ്പർ ജേഴ്സിയിൽ എത്തിയ ഡി പോൾ മികച്ച ശാരീരിക ക്ഷമത സ്വന്തമാക്കുകയും ചെയ്തു.ഏരിയൽ ഡ്യുവലുകളും, 50-50 ടാക്കിളുകളിലും മിടുക്ക് കാണിച്ച ഡീപോൾ ഡ്രിബ്ലിംഗ് കഴിവും ,ശാരീരിക മികവും ഉപയോഗിച്ച മൈതാനത്തു നിറഞ്ഞു നിന്നു.ലീഗിലെ ഏറ്റവും മികച്ച ബോൾ കാരിയറുകളിൽ ഒരാളായി ഡി പോൾ മാറി , പന്ത് ഹോൾഡ് ചെയ്യാനുള്ള മിടുക്കും പെട്ടെന്ന് ആക്ര മിക്കാനുള്ള കഴിവും ,പിച്ചിൽ സ്പേസ് കണ്ടെത്തുന്നതിലും താരം മിടുക്കു കാട്ടി.
ക്ലബിലെ ആദ്യ സീസണിൽ അദ്ദേഹം നാല് തവണ സ്കോർ ചെയ്യുകയും മൂന്ന് അസിസ്റ്റുകൾ നേടുകയും ചെയ്തു. സീസണുകൾ പുരോഗമിക്കുന്തോറും ഗോളുകളുടെയും ,അസിസ്റ്റുകളുടെയും എണ്ണം വർധിക്കുകയും ചെയ്തു.കഴിഞ്ഞ സീസണിൽ ഏഴ് ഗോളുകളും ആറ് അസിസ്റ്റുകളും നേടിയ താരം 2020 ഡിസംബറിൽ കെവിൻ ലസാഗ്നയ്ക്ക് പകരമായി ക്ലബ് ക്യാപ്റ്റനായി മാറി. സീസണിൽ സിരി എ യിൽ 34 മത്സരങ്ങളിൽ നിന്നും 9 ഗോളും 10 നേടി . സിരി എ യിൽ കഴിഞ്ഞ അഞ്ചു സീസണുകളിലായി ഇത്രയും സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന വേറൊരു മിഡ് ഫീൽഡർ ഉണ്ടാവില്ല.

ക്ലബ് തലത്തിലെ നിരന്തരമായ മികച്ച പ്രകടനങ്ങൾ 2018 ൽ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര കോൾഅപ്പ് നേടി.2018 ൽ ഇറാഖിനെതിരെ സൗഹൃദ മത്സരത്തിലാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അർജന്റീനയിൽ നിലവാരമുള്ള ഒരു മിഡ്‌ഫീൽഡറുടെ ഭാവമുള്ള സമയത്തായിരുന്നു ഡി പോളിന്റെ അരങ്ങേറ്റം .അർജന്റീനിയൻ മിഡ്‌ഫീൽഡിൽ സർഗ്ഗാത്മകത കുറവായിരുന്നു, അവസരങ്ങൾ സൃഷ്ടിക്കാൻ മികച്ച ഒരു താരത്തെ ആവശ്യമായിരുന്നു. പലപ്പോഴും ലയണൽ മെസ്സി മിഡ്ഫീൽഡിലേക്ക് ഇറങ്ങിയാണ് അത് പരിഹരിച്ചത്.
ഡി പോളിന്റെ ടീമിലേക്കുള്ള കടന്നു വരവ് ഇതിനൊരു മാറ്റം കൊണ്ട് വന്നു,ക്രമേണ മെസ്സിയുടെ ഭാരം ലഘൂകരിക്കാനായി. ഇരുവരും ചേർന്ന് 2019 ലെ കോപ്പയിൽ മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തു. ചാമ്പ്യൻഷിപ്പിൽ അർജന്റീനയെ മൂന്നാം സ്ഥാനത്തേത്തിക്കുകയും ചെയ്തു. സൂപ്പർ താരം മെസിയോടൊപ്പം കളിക്കുമ്പോൾ കൂടുതൽ മികവ് പുലർത്തുനാണ് ഡി പോൾ മെസ്സിക്കുവേണ്ടി യുദ്ധത്തിന് വരെ തയ്യാറാണെന്ന് ഒരിക്കൽ പറഞ്ഞിരുന്നു.ഈ പ്രസ്താവന ശെരിവെക്കുന്ന പ്രകടനമാണ് അതിനു ശേഷം ഡി പോൾ അർജന്റീനക്ക് വേണ്ടി പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. വളർഡ് കപ്പും രണ്ടു കോപ്പ അമേരിക്കയും നേടുന്നതിൽ ഈ മിഡ്ഫീൽഡർ വലിയ പങ്കു വഹിച്ചു.