
സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത് ,മോഹൻ ബഗാന്റെ രണ്ടാം നിര ടീമിനോട് തോൽവി | Kerala Blasters
സൂപ്പർ കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത് .ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് സുഹൈൽഎന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.ഇഞ്ചുറി ടൈമിൽ ശ്രീക്കുട്ടൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടി
നായകൻ അഡ്രിയാൻ ലൂണയില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാനെ നേരിടാൻ ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ 23 ആം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് മുൻ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് മോഹൻ ബഗാനെ മുന്നിലെത്തിച്ചു.

വലതുവശത്ത് മികച്ച ഫുട്‌വർക്കുമായി അദ്‌നാൻ, നവോച്ചയെ മറികടന്ന് ബോക്സിലേക്ക് കടക്കുകയും സഹലിന് പാസ് നൽകി. മിഡ്ഫീൽഡർ ബ്ലാസ്റ്റേഴ്‌സ് കീപ്പറെ മറികടന്ന് ഗോളാക്കി മാറ്റി. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും വലിയ മുന്നേറ്റങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മോഹൻ ബഗാൻ രണ്ടാം ഗോൾ നേടി.മത്സരത്തിന്റെ 51 ആം മിനുട്ടിൽ ഹോർമിപാമിനെ മറികടന്ന് ആഷിക്ക് കൊടുത്ത പാസ് സുഹൈൽ ഭട്ട് വലയിലാക്കി സ്കോർ 2 -0 ആക്കി ഉയർത്തി.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും ഗോൾ തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും മോഹൻ ബഗാൻ കീപ്പർ ധീരജിനെ മറികടക്കാൻ സാധിച്ചില്ല. 70 ആം മിനുട്ടിൽ ബോക്സിന്റെ അരികിൽ വെച്ച് പെപ്ര പന്ത് സ്വീകരിച്ച് വലതുവശത്തേക്ക് മാറ്റി ഒരു ഷോട്ട് എടുക്കുന്നു. ധീരജ് പന്ത് ബൗണ്ടറിക്ക് പുറത്തേക്ക് പഞ്ച് ചെയ്തു. പന്ത് കൈവശം വയ്ക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും ആധിപത്യം പുലർത്തുന്നു, പക്ഷേ ഗോൾ മാത്രം നേടാൻ സാധിച്ചില്ല.ഇഞ്ചുറി ടൈമിൽ ശ്രീക്കുട്ടൻ കേരള ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടി