വിരമിക്കൽ തീരുമാനം മാറ്റി വീണ്ടും ഇന്ത്യക്ക് കളിക്കാൻ ഒരുങ്ങി സൂപ്പർ താരം സുനിൽ ഛേത്രി | Sunil Chhetri 

വിരമിക്കൽ തീരുമാനം പിൻവലിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തി. ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ മനോളോ മാർക്വേസ് മാർച്ചിലെ ഇന്റർനാഷണൽ വിൻഡോയിൽ മാലീദ്വീപിനും ബംഗ്ലാദേശിനും എതിരെയുള്ള മത്സരങ്ങള്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

94 ഗോളുകൾ നേടിയിട്ടുള്ള എക്കാലത്തെയും മികച്ച നാലാമത്തെ അന്താരാഷ്ട്ര ഗോൾ വേട്ടക്കാരനാണ് ഛേത്രി. കഴിഞ്ഞ വർഷം ജൂണിൽ ദേശീയ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഛേത്രി, ഈ മാസം അവസാനം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്.മാർച്ച് 25 ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 ക്വാളിഫയേഴ്സ് ഫൈനൽ റൗണ്ടിന്റെ ഉദ്ഘാടന മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി മാർച്ച് 19 ന് ബ്ലൂ ടൈഗേഴ്സ് മാലിദ്വീപിനെതിരെ സൗഹൃദ മത്സരം കളിക്കും.

“ഏഷ്യൻ കപ്പിനുള്ള യോഗ്യത ഞങ്ങൾക്ക് വളരെ നിർണായകമാണ്. ടൂർണമെന്റിന്റെയും വരാനിരിക്കുന്ന മത്സരങ്ങളുടെയും പ്രാധാന്യം കണക്കിലെടുത്ത്, ദേശീയ ടീമിനെ ശക്തിപ്പെടുത്തുന്നതിനായി തിരിച്ചുവരവ് നടത്തുന്നതിനെക്കുറിച്ച് ഞാൻ സുനിൽ ഛേത്രിയുമായി ചർച്ച ചെയ്തു. അദ്ദേഹം സമ്മതിച്ചു, അതിനാൽ ഞങ്ങൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്”മാർക്വേസ് പറഞ്ഞു.

ഗോൾകീപ്പർമാർ: അമരീന്ദർ സിംഗ്, ഗുർമീത് സിംഗ്, വിശാൽ കൈത്.
ഡിഫൻഡർമാർ: ആശിഷ് റായ്, ബോറിസ് സിംഗ് തങ്‌ജാം, ചിംഗ്‌ലെൻസന സിംഗ് കോൺഷാം, ഹ്മിംഗ്തൻമാവിയ, മെഹ്താബ് സിംഗ്, രാഹുൽ ഭേക്കെ, റോഷൻ സിംഗ്, സന്ദേശ് ജിംഗൻ, സുഭാശിഷ് ​​ബോസ്.
മിഡ്ഫീൽഡർമാർ: ആഷിക് കുരുണിയൻ, ആയുഷ് ദേവ് ഛേത്രി, ബ്രാൻഡൻ ഫെർണാണ്ടസ്, ബ്രിസൺ ഫെർണാണ്ടസ്, ജീക്സൺ സിംഗ് തൗണോജം, ലാലെങ്മാവിയ, ലിസ്റ്റൺ കൊളാക്കോ, മഹേഷ് സിംഗ് നൗറെം, സുരേഷ് സിംഗ് വാങ്ജാം.
ഫോർവേഡുകൾ: സുനിൽ ഛേത്രി, ഫാറൂഖ് ചൗധരി, ഇർഫാൻ യാദ്വാദ്, ലാലിയൻസുവാല ചാങ്‌തെ, മൻവീർ സിംഗ്.